കല്യാണി [Olivertwist]
📝 Ongoing
👁 390820 views ❤ 508 likes ⭐ 0.0 rating 💬 26 comments 📚 1 chapters 📅 2022-10-24
കല്യാണി Kallyani | Author : Olivertwist ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ് (ഈ സൈറ്റിലെ എൻ്റെ ആദ്യത്തെ സ്റ്റോറി ആണ് ഇത് . പ്ലീസ് support ) "കല്യാണീ ... എടീ കല്യാണീ ..." അടുക്കളയിലെ പുകച്ചുരുളുകൾക്കിടയിൽ നിന്നും 'അമ്മ നീട്ടി വിളിച്ചു . "എന്റെ ദൈവമേ ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ എപ്പോ നോക്കിയാലും മുറിയിൽ കയറി അങ്ങനെ ഇരുന്നോളും" "എടീ കല്യാണീ... നിനക്കു വിളിച്ചാൽ വിളികേട്ടൂടെ " "ദാ വരുന്നമ്മേ" അമ്മയുടെ സ്വരം മാറിയത് മനസിലായ കല്യാണി വായിച്ചുകൊണ്ടിരുന്ന കൊണ്ടിരുന്ന നോവൽ മനസില്ലാമനസോടെ പകുതി വെച്ച് നിർത്തി , പുസ്തകം മടക്കി വെച്ച് അടുക്കളയിലെക്ക് നടന്നു . അടുക്കളയിലേക്ക് കയറിയതും അടുപ്പത്തെ മീൻ കറിയുടെ മണം കല്യാണിയുടെ മൂക്കിലേക്ക് ഇരച്ചു കയറി . " നിനക്കെന്താടി വിളിച്ചാൽ വന്നൂടെ? ഈയിടെയായിട്ട് നിനക്കു മടി കുറച്ച് കൂടുന്നുണ്ട് . കെട്ടു പ്രായം ആയ പെണ്ണാ നീ അതിന്റെ വല്ല വിചാരവും ഉണ്ടോ നിനക്ക് " തിരിച്ചെന്തെങ്കിലും പറഞ്ഞാൽ രംഗം വഷളാവും എന്നറിയാവുന്ന കല്യാണി മൗനം പാലിച്ചു . " നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് . നല്ല കുടുംബം ആണെന്നാ കേട്ടത് . ഒറ്റ മോനാ ഇഷ്ടം പോലെ സ്വത്തുക്കളും ഉണ്ട് . ബാംഗ്ലൂരിൽ എൻജിനീയറോ മറ്റോ ആണ് " അമ്മ പറഞ്ഞു "അമ്മേ ഞാൻ എത്രതവണ പറഞ്ഞു ,
മനോഹരം കല്ല്യാണിയുടെ കന്ത്