Chapter Title : കമ്പനിപ്പണിക്കാരൻ...1 [നന്ദകുമാർ]
ഇറങ്ങി. അവിടെ വൈകിട്ട് എന്തെങ്കിലും സാംസ്കാരിക സമ്മേളനങ്ങൾ ഒക്കെയുണ്ടാകും.അവിടെയിരിക്കുമ്പോൾ പെട്ടെന്ന് ഫോൺ വന്നു ബെന്നിച്ചേട്ടനാണ് വിളിക്കുന്നത്.ഞങ്ങളുടെ കമ്പനിയിലെ ഓൾ ഇൻ ഓൾ .മുതലാളിയുടെ ബന്ധുവും ,ഒപ്പം മുതലാളിയുടെ സ്വകാര്യ ബോഡി ഗാർഡും, മനസാക്ഷി സൂക്ഷിപ്പുകാരനും ഒക്കെയാണ് കക്ഷി.. എൻ്റെ അടുത്ത സുഹൃത്താണ് ഞങ്ങൾ ഒന്നിച്ച് പല തരികിടകളും കമ്പനിയിൽ ഒപ്പിക്കുന്നുണ്ട് അത് പിന്നാലെ പറയാം.. പരുക്കൻ ശബ്ദവും, കുറ്റിമീശയും, ചെറിയ കഷണ്ടിയും, പറ്റെ വെട്ടിയ തലമുടിയും ,വിടർന്ന ചെവിയിലെ രോമങ്ങളും, ആറടി പ്പൊക്കവും, കലങ്ങിയ കണ്ണുകളും എപ്പോഴും ടൈറ്റ് ടീ ഷർട്ടും, ജീൻസും ധരിക്കുന്ന ഗുസ്തിക്കാരനെപ്പോലിരിക്കുന്ന മദ്ധ്യവയസ്കനായ ബെന്നിച്ചേട്ടനെ കണ്ടാൽ തന്നെ ആരും മറുത്തൊരു വാക്ക് മിണ്ടാൻ നിൽക്കില്ല.മുതലാളിയുടെ കാർ ഓടിക്കുന്നതും, കമ്പനിയുടെ സുരക്ഷാ മേൽനോട്ടവും ,ക്യാഷിടപാടുകളും എല്ലാം ബെന്നിച്ചേട്ടനാണ് നിയന്ത്രിക്കുന്നത്.
എന്താ ബെന്നിച്ചേട്ടാ.. വിളിച്ചത്..
എടാ സജിത്തേ.. നമ്മുടെ കാസർകോട് ഡീലർ സ്റ്റാർ ജൂവലറിയിൽ ഫിറ്റ് ചെയ്ത CCTV ക്യാമറയിൽ ഹാർഡ് ഡിസ്ക്കിനെന്തോ പ്രോബ്ലം വിളിച്ച് പറഞ്ഞല്ലോ ഒന്ന് ചെക്ക് ചെയ്യാമോ? ശരി ബെന്നിച്ചായാ ഞാൻ നോക്കിക്കോളാം.. അപ്പോഴാണ് ഞാനൊരു കാര്യം ഓർത്തത് ചെയ്ത ഇൻസ്റ്റാളേഷനുകൾ ഓൺലൈനായി ട്രബിൾഷൂട്ട് ചെയ്യുന്ന ആപ്പ് എൻ്റെ പഴയ ഫോണിലാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.ആ ഫോൺ കഴിഞ്ഞ ദിവസം ഞാൻ പുതിയ ഫോൺ വാങ്ങിയപ്പോൾ ഭാര്യക്ക് കൊടുത്തു... ഓ രക്ഷപെട്ടു മാർഗ്ഗമുണ്ട്.. റിമോട്ടായി ഫോൺ ആക്സസ് ചെയ്യാനുള്ള സോഫ്റ്റ് വെയർ ആ ഫോണിലുണ്ട് .. സർവ്വീസ് സംബന്ധമായി പലപ്പോഴും അതാവശ്യം വരാറുണ്ട്.ഞാൻ എൻ്റെ ഫോണിൽ ടീം വീവറിന് സമാനമായ ആ ആപ്ലിക്കേഷൻ ഉടൻ ഡൗൺലോഡ് ചെയ്ത് എൻ്റെ പഴയ ഫോൺ ആക്സസ് ചെയ്ത്.. അതിലൂടെ കാസർകോട്ടെ ജൂവലറി പ്രശ്നം സോൾവ് ചെയ്തു. വൈ ഫൈ കണക്റ്റിവിറ്റി പ്രോബ്ലം ആയിരുന്നു. പ്രശ്നം പരിഹരിച്ചതായി ബെന്നിച്ചേട്ടനെ വിളിച്ച് പറഞ്ഞു.കഴിഞ്ഞൊരു ദിവസം വെഡിങ്ങ് ആനിവേഴ്സറി പ്രമാണിച്ച് നിഷക്ക് ഒരു സാരി വാങ്ങി കൊടുത്തിരുന്നു. അതിൻ്റെ ബ്ലൗസ് തൈച്ച് കിട്ടിയ ശേഷം അതുടുത്ത് അവൾ കുറച്ച് ഫോട്ടോ എടുത്തുവെന്ന് പറഞ്ഞിരുന്നു. ആ ഫോട്ടോകൾ ഞാൻ കണ്ടില്ല .ഓർത്തപ്പോൾ ഇപ്പോൾ ഒന്ന് നോക്കിയേക്കാം.. ഞാനവളുടെ ഫോണിൻ്റെ ഗ്യാലറി ആക്സസ് ചെയ്തു.
💬 Comments
View all comments