Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ് [ഗോപിക]
പറഞ്ഞു.
"ഇങ്ങനെ ആണേൽ എനിക്ക് നിന്നോട് ഇനി സംസാരിക്കാനും മിണ്ടാനും താല്പര്യം ഇല്ല നാളെ മുതൽ നീയും ഞാനുമായിട്ടു യാതൊരു ബന്ധവുമില്ല. അവൾ ഇതും പറഞ്ഞു പോകാൻ ഇറങ്ങി. പെട്ടന്ന് ഹരി അവളുടെ കയ്യിൽ കയറി പിടിച്ചു കെഞ്ചി
"അയ്യോ ചേച്ചി അങ്ങനെ ചെയ്യരുതേ, ചേച്ചി സംസാരിക്കണ്ടിരുന്നാൽ എനിക്ക് ഒരുമാതിരിയാ പ്ലീസ് ചേച്ചി എനിക്കാകെ ഉള്ള സന്തോഷം ചേച്ചിയാണ് ".
അവൾ തന്റെ പൂർണ ബലമെടുത്ത കൈ പിൻവലിച്ചു ഇറങ്ങി പോയി.
വഴിയിലുടനീളം അവൾ ഹരിയുടെ സമീപനത്തിൽ ദുഖിതയായിരുന്നു. അവൻ തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞതെല്ലാം ഓർത്തു അവൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നാലും അവളുടെ പതിവ്രത ശക്തി അതിനെ അതിജീവിച്ചു.
വീട്ടിലെ മൂകത എല്ലാം അവനോടു സമയം ചിലവഴിക്കുമ്പോൾ ആണ് എല്ലാം മറക്കുന്നത്. നാളെ മുതൽ തനിക്ക് അതിന് പറ്റില്ല. ഇനി അവനുമായി താനിനി സംസാരിക്കില്ല എന്ന് ജിൻസി തീരുമാനിച്ചു.സ്വന്തം തീരുമാനത്തിൽ തന്നെ അവൾ വല്ലാതെ ദുഖിതയായിരുന്നു.
പിറ്റേന്ന് ജിൻസി ക്ലാസ്സിന് പോയില്ലായിരുന്നു. ജിൻസി വരാത്തതിനാൽ ഹരി ആശങ്കയിലായി ഒപ്പം വിഷണ്ണനും. ജിൻസി ചേച്ചിക്ക് വിഷമം ആയി കാണും, താൻ എന്ത് അപരാധം ആണ് ചെയ്തത് എന്ന് കരുതി . ഒരു അനുജനെ പോലെ കണ്ട ചേച്ചിയോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. ചേച്ചി വരുമ്പോ മാപ്പ് പറയണം പഴയെ പോലെ നല്ല കൂട്ടായി തുടരാം. അവൻ അവന്റെ മനസ്സിൽ ഓരോ ചിന്തകൾ അലയടിച്ചു.
അതേ സമയം ക്ലാസ്സിന് പോകാത്ത ജിൻസി വീട്ടിൽ ഇരുന്ന് ബോറടിച്ചു മടുത്തു. തന്റെ ഭർത്താവ് ഇന്ന് ക്ലാസ്സ് ഇല്ലേ എന്ന് പോലും ചോദിച്ചില്ല. അങ്ങേർക്കു എന്ത് ലാഭം എന്ത് നഷ്ടം. അവൾ ഏകയായി നിൽക്കുന്ന സമയം അവളും ഹരിയുമായി ഉള്ള കളി തമാശകൾ ഓരോന്ന് ആലോചിച്ചു നെടുവീർപ്പിടുന്നുണ്ടായിരുന്നു.
പിറ്റേദിവസം അവൾ ക്ലാസ്സിന് ചെന്നു. ഹരി വന്നിട്ടുണ്ടായിരുന്നില്ല. ഇനി ഞാൻ പറഞ്ഞത് വല്ലതും കൂടി പോയോ അവൻ വന്നില്ലല്ലോ കൗമാരമാണ് വല്ല കടുംകൈ വല്ലതും ചെയ്യുവോ . അവളും ആലോചിച്ചു കൂട്ടി. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ വന്നു. അവൾ ഒന്നാശ്വസിച്ചു
💬 Comments
View all comments