0%

Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക]

Author : Kambikathakal Read All Parts 2.7K

എന്ന് ജിൻസി തീരുമാനിച്ചു.സ്വന്തം തീരുമാനത്തിൽ തന്നെ അവൾ വല്ലാതെ ദുഖിതയായിരുന്നു.

പിറ്റേന്ന് ജിൻസി ക്ലാസ്സിന് പോയില്ലായിരുന്നു. ജിൻസി വരാത്തതിനാൽ ഹരി ആശങ്കയിലായി ഒപ്പം വിഷണ്ണനും. ജിൻസി ചേച്ചിക്ക് വിഷമം ആയി കാണും, താൻ എന്ത് അപരാധം ആണ് ചെയ്തത് എന്ന് കരുതി . ഒരു അനുജനെ പോലെ കണ്ട ചേച്ചിയോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. ചേച്ചി വരുമ്പോ മാപ്പ് പറയണം പഴയെ പോലെ നല്ല കൂട്ടായി തുടരാം. അവൻ അവന്റെ മനസ്സിൽ ഓരോ ചിന്തകൾ അലയടിച്ചു.

അതേ സമയം ക്ലാസ്സിന് പോകാത്ത ജിൻസി വീട്ടിൽ ഇരുന്ന് ബോറടിച്ചു മടുത്തു. തന്റെ ഭർത്താവ് ഇന്ന് ക്ലാസ്സ്‌ ഇല്ലേ എന്ന് പോലും ചോദിച്ചില്ല. അങ്ങേർക്കു എന്ത് ലാഭം എന്ത് നഷ്ടം. അവൾ ഏകയായി നിൽക്കുന്ന സമയം അവളും ഹരിയുമായി ഉള്ള കളി തമാശകൾ ഓരോന്ന് ആലോചിച്ചു നെടുവീർപ്പിടുന്നുണ്ടായിരുന്നു.

പിറ്റേദിവസം അവൾ ക്ലാസ്സിന് ചെന്നു. ഹരി വന്നിട്ടുണ്ടായിരുന്നില്ല. ഇനി ഞാൻ പറഞ്ഞത് വല്ലതും കൂടി പോയോ അവൻ വന്നില്ലല്ലോ കൗമാരമാണ് വല്ല കടുംകൈ വല്ലതും ചെയ്യുവോ . അവളും ആലോചിച്ചു കൂട്ടി. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ വന്നു. അവൾ ഒന്നാശ്വസിച്ചു എന്നാൽ അത് പുറത്ത് കാണിച്ചില്ല. അവൾ വന്നത് കൊണ്ടാകാം അവന്റെ മുഖത്തും ഒരു തെളിച്ചം ഉണ്ടായിരുന്നു. ഇന്ന് മാപ്പ് പറയണം അവൻ മനസ്സിൽ ഉറപ്പിച്ചു. ക്ലാസ്സ്‌ കഴിഞ്ഞു മാപ്പ് പറയാൻ ഹരി ഓടി അവളുടെ അടുത്തെത്തി, എന്നാൽ അവനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ തിരിഞ്ഞു നടന്നു.

"ചേച്ചി ഒന്ന് നിന്നെ എനിക്ക് ഒരു

💬 Comments

View all comments