Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ് [ഗോപിക]
അതോ.., നീ ഇതെങ്കിലും പഠിച്ചു ഗതി പിടിക്കുവോ.?"
കേട്ടിട്ടു ജിൻസിക്ക് ദേഷ്യവും കരച്ചിലും വിഷമവും എല്ലാം ഒരുമിച്ച് വന്നു അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
" ഇന്ന് എക്സ്ട്രാ ക്ലാസ്സുണ്ട് അപ്പോ വൈകുന്നേമേ വരത്തോളൂ.
"നീ എപ്പോഴോ വാ ഹും എക്സ്ട്രാ ക്ലാസ്സ് ഉണ്ടാക്കാൻ പോകുന്നു"
ഭർത്താവ് പുച്ഛിച്ചു കൊണ്ട് അയ്യാൾ ഡ്യൂട്ടിക്ക് പോയി.
അവൾക്ക് ആകെ വിഷമമായി. ഭർത്താവിന്റെ രാവിലെയുള്ള ഈ മാനസിക പീഡനത്തിൽ അവൾക്ക് അയാളോടുള്ള വെറുപ്പ് വർധിച്ചു.
അവൾ ഇന്നത്തെ ഔട്ടിങ്ങിൽ അതെല്ലാം മറക്കാം എന്ന് ആശ്വസിച്ചു വീട് വിട്ടിറങ്ങി. അവൾ ക്ലാസ്സിന് പോകുന്ന വഴിയിൽ എത്തി ഹരി അവിടെ നിൽക്കുന്നുണ്ടായിരുന്നു അവനെ കണ്ടമാത്രേ അവൾ വീട്ടിൽ നടന്ന സംഭവങ്ങൾ മറന്നു.
ഹരി ജിൻസിയുടെ വേഷം കണ്ട് വാ പൊളിച്ചു നിൽക്കുവായിരുന്നു. അവൾ വന്നു അവനെ വിളിച്ചു
"ഡാ പോകണ്ടേ?"
ഹരി : മോഡേൺ ആയി വരാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.
ജിൻസി : എന്നെ കണ്ടാൽ ഇപ്പൊ എത്ര വയസ്സ് തോന്നിക്കും?
ഹരി : ഒരു 46
അവൻ കളിയാക്കി
ജിൻസി : ഡാ നിന്നെ ഞാൻ
അവൾ അവന്റെ ബലിഷ്ടമായ കൈയിൽ ഒരടി കൊടുത്തു.അടി കൊടുത്ത അവൾക്ക് തന്നെ കൈ വേദനിച്ചു
ജിൻസി : എന്തുവാടാ കല്ലോ ഇത് നീ വീണ്ടും വർക്ഔട് തുടങ്ങിയോ?
അവൻ അതെ എന്ന് മറുപടി നൽകി അപ്പോൾ അവൾ അവന്റെ ഒരു ബട്ടൺ തുറന്നിട്ട വിരിഞ്ഞ നെഞ്ചത് നോക്കി. അവളുടെ ഉള്ളിൽ എന്തോ ഭാവവ്യത്യാസമുണ്ടായി. പെട്ടെന്നു അത് മാറ്റാൻ അവൾ പോകണ്ടേ എന്ന് ചോദിച്ചു.
💬 Comments
View all comments