0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.5K

സുഹൃത്ത് നൗഫലിനാണ് അവൻ ബാംഗ്ലൂർ ആണ് അവന്‍ ഇപ്പോ ചേട്ടനെ വിളിക്കും  നിങ്ങൾ സംസാരിക്കൂ ഞാൻ പുറത്തു നിൽക്കാം . - ബിനുവിന്റെ  ഫോണ്‍ ബെല്ലടിച്ചതും റഫീക് കാര്‍ തുറന്നു പുറത്തേക്ക് ഇറങ്ങി

ഹലോ

ഹലോ ചേട്ടാ ഞാന്‍ നൌഫല്‍ ആണ്

പറയൂ നൌഫല്‍ എന്താണിത് ആദ്യം റഫീക് വരുന്നു പിന്നെ നൌഫല്‍ ..എന്താണ് നിങ്ങളുടെ ഉദ്ദേശം,ഉഡായിപ്പ് പരിപാടി നടത്താന്‍ ആണെങ്കില്‍ തല്ല് മേടിച്ചേ പോകൂ എന്നു ഞാന്‍ റഫീക്കിനോട് പറഞ്ഞുകഴിഞ്ഞു നമ്മുടെ സംസാരവും റെക്കോര്‍ഡ് ആകുന്നുണ്ട് വെറുതെ പ്രോബ്ലത്തില്‍ ചെന്നു ചാടരുത്

ചേട്ടാ എനിക്കു വരാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നു എങ്കില്‍ ഇങ്ങനെ ഒരു സംസാരത്തിന്റെ ആവശ്യം പോലും ഉണ്ടാകുമായിരുന്നില്ല ..ഇവിടെ എനിക്കു കോവിഡ് പിടിച്ചതുകൊണ്ടാണ് റഫീക്കിനെ അയച്ചത്

നിങ്ങള്‍ നിന്നു കഥാ പ്രസംഗം  നടത്താതെ കാര്യത്തിലേക്ക് വരൂ എനിക്കു തിരക്ക് ഉള്ളതാണ്

എനിക്കറിയം തിരക്ക് ഉണ്ടാകും എന്നു ഇന്നലെ മാറ്റിവെച്ച ആദ്യരാത്രി ഇന്ന് ആഘോഷിക്കാന്‍ ഉള്ളതല്ലേ , ചേട്ടാ ഞാന്‍ നേരിട്ടു കാര്യത്തിലേക്ക് വരാം ഞാനും ഗ്രീഷ്മയും തമ്മില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്നേഹത്തില്‍ ആണ്

എനിക്കു തോന്നി നിന്റെ പറച്ചില്‍ ഇങ്ങോട്ടാണെന്ന് .. എന്നെ അത്ര പഴഞ്ചന്‍ ആയി കാണേണ്ട ..രണ്ടു പേര്‍ക്ക്  തമ്മില്‍ സ്നേഹം തോന്നുന്നത് ലോകത്തില്‍ ആദ്യത്തെ സംഭവം ഒന്നും അല്ല, അതില്‍ ബ്രേക് അപ്പ് വരുന്നതും കല്യാണ ദിവസം ഇങ്ങനെ ഓരോരുത്തര്‍ വരുന്നതും ആദ്യ സംഭവം അല്ല

അതിനു ഞങ്ങള്‍  ബ്രേക് അപ്പ്  ആയിട്ടില്ല ഞങ്ങള്‍ ഇപ്പൊഴും പരസ്പരം സ്നേഹിക്കുന്നു അവളില്ലാതെ എനിക്കു ജീവിക്കാന്‍ കഴിയില്ല അവള്‍ക്കും അങ്ങനെ

💬 Comments

View all comments