0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.5K

പ്രൊജക്റ്റ്  മാനേജർ ആണ് ബിനു. അവന്റെ ബോസിനും ഭാര്യക്കും രണ്ടാഴ്ച കേരളാ ടൂർ ഉണ്ട് കൂടെ ഭാര്യക്ക് ആയുർവേദ ട്രീറ്റ്‌മെന്റും.. എല്ലാം കമ്പനി ചെലവ് ആണ്..

അവരുടെ കമ്പനിയുടെ കുറച്ചു പ്രൊജെക്ടുകൾ കേരളത്തിൽ തുടങ്ങാൻ പ്ലാൻ ഉള്ളതുകൊണ്ട് അതിനെപ്പറ്റി പഠിക്കാനും  മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ആണ് ബിനു വന്നിരിക്കുന്നത്... ബിനുവിന് ഒരു മാസം പ്രോഗ്രാം ഉണ്ട്. അപ്പൊ വിവിധ സ്ഥലങ്ങളിൽ പോകുന്നതിനും മറ്റും ആയി  കമ്പനി കാർ റെന്റിനു എടുക്കാൻ അനുവദിച്ചിരുന്നു.. അതുകേട്ടപ്പോ നാട്ടിൽ വലിയ പണി ഒന്നും ഇല്ലാതെ നിൽക്കുന്ന ഷാജിയുടെ പേരാണ് അവന്റെ മനസ്സിൽ ഓടിവന്നത്..

ദുബായിൽ ഉള്ള ഷാജിയുടെ അളിയന്റെ ഇന്നോവ ക്രിസ്റ്റ നാട്ടിൽ ചുമ്മാ കിടക്കുന്നതു കൊണ്ട് അതും എടുത്തുകൊണ്ട് വരാൻ അവൻ ഷാജിയോട് പറഞ്ഞു . ദിവസം അയ്യായിരം രൂപയും ഇന്ധനവും എന്ന നല്ല ഓഫർ അവൻ ബോസ്സിനെക്കൊണ്ട് സമ്മതിപ്പിച്ചു. ആദ്യമായി ഇന്ത്യയിൽ വരുന്ന ബോസിന് അതൊരു നിസ്സാര തുക ആയേ തോന്നിയുള്ളൂ ..

തന്റെ ബന്ധു ആണെന്ന് പുറത്തു കാണിക്കണ്ട സാധാരണ ഒരു ഡ്രൈവർ ആയി അഭിനയിച്ചേ നിൽക്കാവൂ എന്ന് ബിനു അവനെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. ഏതായാലും  കാശു കിട്ടുന്ന പരിപാടി ആയതു കാരണം  ഷാജി എന്തിനും തയാറായിരുന്നു .. കൃത്യ സമയത്തു തന്നെ വിമാനം ഇറങ്ങി ബിനുവും ബോസും വൈഫും കൂടി പുറത്തേക്കു വന്നു. അൻപതിനോടടുത്തു പ്രായമുള്ള ആളാണ് ബോസ് ..

നല്ല ആഫ്രിക്കൻ ജിം ബോഡി ഭാര്യ അല്പം തടിച്ചയാൾ ആണ് , നാല്പത്തിന് മുകളിൽ ഉണ്ട് പ്രായം , മുടിയൊക്കെ പിന്നെ ഒരു പ്രത്യേക

💬 Comments

View all comments