0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.5K

സില്ലി ആയി എങ്ങനെ സംസാരിക്കാൻ പറ്റുന്നു ഇന്നാ പിടിച്ചോ എന്ന് പറഞ്ഞു എടുത്തു കിട്ടുന്ന ഒന്നല്ല ഡിവോഴ്സ് അതിനു സമയം എടുക്കും

രണ്ടു പേരും ഒപ്പിട്ടാൽ പെട്ടന്ന് കിട്ടും ഞാൻ അതൊക്കെ അന്വേഷിച്ചു വച്ചിട്ടാണ് ഇതിന് വന്നത്

നീ എന്റെ കാര്യം എന്താ ചിന്തിക്കാത്തത്

ചേട്ടൻ  ഇത് കഴിഞ്ഞാൽ ആഫ്രിക്ക തിരിച്ചു പോകും നാട്ടിൽ ഇല്ലാത്തതു കൊണ്ട് ആരും ഇതൊന്നും ഓർക്കുക കൂടി ഇല്ല കുറച്ചു കഴിഞ്ഞാൽ വേറെ പെണ്ണിനെ കിട്ടും സുഖമായി ജീവിക്കൂ

ദേ ഇതൊക്കെ കേൾക്കുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത്  ഞാൻ പറയുന്നത് സമാധാനം ആയി കേൾക്കൂ നീ ഇന്നിപ്പോ എന്റെ ഭാര്യയാണ് ഇതുവരെ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നടന്നിട്ടുണ്ടോ അതെല്ലാം നമുക്ക് മറക്കാം ഇനിയുള്ള ജീവിതം മാത്രം നമുക്ക് ആലോചിച്ചാൽ മതി ..ഞാൻ പോയി രണ്ടു മാസത്തിനുള്ളിൽ ഫാമിലി വിസ റെഡി ആക്കി നമുക്ക് അങ്ങോട്ട് പോകാം  ഈ ബന്ധങ്ങൾ ഒക്കെ നമുക്ക് മറക്കാവുന്ന കാര്യങ്ങൾ അല്ലേ

ചേട്ടന് കാര്യം പറഞ്ഞാൽ മനസിലാവില്ലേ എനിക്ക് അവനെ വേണം ഞാൻ അവന്റെ മാത്രം ആണ് കൊറോണ ആയത് കൊണ്ട് മാത്രം അവനു വരാൻ പറ്റാതെ പോയതാ അല്ലങ്കിൽ ഇന്ന് രാത്രി തന്നെ ഞങ്ങൾ മുങ്ങിയേനെ

അപ്പൊ സ്വന്തം കാര്യം മാത്രം ..ഞാൻ ആരായേനെ

ഇക്കാര്യത്തിൽ അല്പം സെൽഫിഷ് ആണെന്ന് കൂട്ടിക്കോ എനിക്ക് എന്റെ ജീവിതം ആണ് വലുത്, നിങ്ങൾക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ തന്നെ ഒഴിഞ്ഞു പോകട്ടെ എന്ന് കരുതിയാണ് നൗഫൽ ആ വീഡിയോസ് കാണിച്ചത്

എന്റെ ആത്മാഭിമാനത്തിന്റെ കാര്യം അല്ല ഞാൻ നോക്കുന്നത് രണ്ടു

💬 Comments

View all comments