Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
കൊന്നിട്ട് ഞാൻ ജയിലിൽ പോകും ..പുറത്തിറങ്ങുന്നത് വരെ എന്റെ നൗഫൽ എന്നെ കാത്തിരിക്കും അത് എനിക്ക് ഉറപ്പാ.. ഞാൻ അവന്റെ മാത്രം പെണ്ണാ .. ഒരുത്തന്റെ കൂടെ കിടക്കുന്ന ഫോട്ടോ കണ്ടിട്ടും അവളെ ഭാര്യയായി വെച്ചോണ്ടിരിക്കാൻ നാണം ഉണ്ടോടാ തെണ്ടീ നിനക്ക് ..ആണത്തം ഉള്ളവർ അങ്ങനെ ചെയ്യില്ല
കഴുവേർട മോളെ നിന്നെ ഇന്ന് ഞാൻ - മുഖത്ത് പുകച്ചിൽ കാരണം അവളുടെ നേരെ ദേഷ്യത്തിൽ അടുക്കാൻ ശ്രമിച്ച അവന്റെ അടിനാഭി നോക്കി അവൾ ഒരു ചവിട്ടു കൊടുത്തു.. ഒരു നിമിഷം വേദന കൊണ്ട് പൊന്നീച്ച പറന്നു അവൻ കുനിഞ്ഞു പോയി. വൃഷ്ണസഞ്ചി കൂട്ടി കൊണ്ട ആ ചവിട്ടിൽ അവൻ ഈരേഴു പതിനാലു ലോകവും കണ്ടു.. വേദന കൊണ്ടും പക കൊണ്ടും ഭ്രാന്തനായ അവൻ അവിടെ കിടന്ന ഒരു തടി കസേര അവളുടെ നേരെ ചവിട്ടി തള്ളി. പെട്ടന്നുള്ള ആ നീക്കത്തിൽ കസേര തട്ടി അവൾ നിലത്തു വീണതും അവൻ ചാടി അവളുടെ മുകളിൽ കയറി ഇരുന്നു അവളുടെ കയ്യിലെ കത്തി തട്ടിക്കളഞ്ഞു. അവളുടെ ഇരു കവിളുകളിലും മാറി മാറി അടിച്ചു
എന്നെ ഒന്നും ചെയ്യരുത് - പതറിപ്പോയ അവൾ വിറച്ചു കൊണ്ട് പറഞ്ഞു
ഇല്ലെടീ നിന്നെ ഒന്നും ചെയ്യില്ല, എല്ലാം മറന്നു മര്യാദക്ക് ഒരു ജീവിതം നയിക്കാം എന്ന് കരുതിയപ്പോ അവൾക്കു അവന്റെ നൗഫൽ മതി പോലും ..എനിക്കില്ലാത്ത എന്താണ് നൗഫലിന് ഉള്ളത് എന്ന് എനിക്ക് അറിയണം
പൗരുഷം , വല്ലവന്റെയും എച്ചിൽ തിന്നാൽ നിന്നെ പോലെ നടക്കില്ല ..അതും പറഞ്ഞു അവൾ അവന്റെ മുഖത്തേക്ക് കാറി
💬 Comments
View all comments