0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 1135

മാതാപിതാക്കൾക്കു  ഇടുക്കിയിൽ ഏലത്തോട്ടം  ഉണ്ട് അവിടെയാണ് മിക്കവാറും. കാറിന്റെ ഹോൺ കേട്ടപ്പോ ബിജോയി ഇറങ്ങി വന്നു.കയ്യിൽ കുഞ്ഞും ഉണ്ട്..

ആ ചേട്ടായിയോ എന്താ വിളിക്കാതെ വന്നത്

അതുകൊള്ളാം നിന്റെ വീട്ടിൽ വരുന്നതിനു വിളിക്കണോ

അതല്ല ചേട്ടായി പെട്ടന്ന് കണ്ടപ്പോ ഒരു അമ്പരപ്പ് അത് കൊണ്ട് ചോദിച്ചതാ എപ്പോ എത്തി

ഞാൻ എത്തിയിട്ട് കുറച്ചു സമയം ആയതാ ഷാജിയുടെ വീട്ടിൽ ഒന്ന് കയറി പിന്നെ നേരെ ഇങ്ങോട്ട് - ബിജോയിയുടെ കയ്യിൽ നിന്നും അവൻ കുഞ്ഞിനെ വാങ്ങി.. പരിചയമില്ലാത്ത ആൾ ആയത്‌ കൊണ്ട് ആദ്യം വരാൻ മടിച്ചു എങ്കിലും പിന്നെ കുഞ്ഞു പതിയെ അവനോട് സൗഹൃദത്തിൽ ആയി ..

രേഷ്മ എന്തിയേ

ചേട്ടായി അവൾ സൺഡേ സ്‌കൂൾ ടീച്ചർമാരുടെ ഒരു ടൂർ ഉണ്ട് മലമ്പുഴക്ക് അതിനു പോയതാ ..ഇപ്പൊ വിളിച്ചിരുന്നു രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചെത്തും എന്ന് പറഞ്ഞു

ഓ അപ്പൊ നിനക്കാണ് ഇന്ന് കുഞ്ഞിനെ നോക്കാൻ ഉള്ള ഉത്തരവാദിത്തം

അതേ ചേട്ടായി ..സത്യത്തിൽ എനിക്ക് ഇന്ന് ഒരു യാത്ര ഉണ്ടായിരുന്നതാ കുഞ്ഞിനെ നോക്കേണ്ടത് കൊണ്ട് ഞാൻ മാറ്റി വച്ചു ..അയ്യോ ചേട്ടായി വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് വാ ഞാൻ ചായ എടുക്കാം

വേണ്ട വേണ്ട ഞാൻ ചായ കുടിച്ചിട്ട് ഇറങ്ങിയതാ .. 'അമ്മ എന്നാണ് ഇടുക്കിക്ക് പോയത് ..കുഞ്ഞിനെ നോക്കാൻ 'അമ്മ നിൽക്കില്ലായിരുന്നോ

'അമ്മ കഴിഞ്ഞ ആഴ്ച പോയതാ 'അമ്മ അവിടെ ഇല്ലെങ്കിൽ പപ്പാ ഫുൾ ടൈം വെള്ളത്തിൽ ആണ് .. അതും അവിടെ തോട്ടത്തിൽ വാറ്റുന്ന സാധനം ..അതുകൊണ്ട് അമ്മക്ക് ഇവിടെ നിന്നാൽ സമാധാനം ഇല്ല ..പിന്നെ ചേട്ടായി കല്യാണ വിഷയത്തിൽ രേഷ്മയും അമ്മയും തമ്മിൽ മാനസിക അകൽച്ചയും ഉണ്ടെന്നു കൂട്ടിക്കോ ..അതുകൊണ്ട് വഴക്ക് ഒഴിവായിക്കോട്ടെ എന്ന് കരുതി ഞാനും അമ്മ പോകുന്നതിനു എതിര് പറയാറില്ല ..പിന്നെ അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ അവളുടെ അമ്മ വന്നു നിൽക്കും

അഹ് ഓക്കേ .അപ്പൊ ഞാൻ ഇവിടെ ഇല്ലങ്കിലും എന്നെ പറ്റി ചർച്ചകൾ നടക്കുന്നുണ്ട് അല്ലേ

അത് പിന്നെ ഇല്ലാതെ ഇരിക്കുമോ ..യഥാർത്ഥത്തിൽ നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം

💬 Comments

View all comments