Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
അല്ലേ
അത് പിന്നെ ഇല്ലാതെ ഇരിക്കുമോ ..യഥാർത്ഥത്തിൽ നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം എന്ന് രണ്ടു പേരും പറഞ്ഞിട്ടില്ല അതുകൊണ്ട് ആളുകൾ ഓരോന്ന് സങ്കല്പ്പിച്ചു പറഞ്ഞു കൂട്ടുന്നു ..സത്യത്തിൽ എന്താ ചേട്ടായി പ്രശ്നം
അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ ..ഇനി അതിനെക്കുറിച്ചു പറഞ്ഞിട്ട് എന്ത് കാര്യം ..നടന്നത് നടന്നു .. ഇപ്പൊ അവൾ സന്തോഷം ആയി ജീവിക്കുന്നുണ്ടല്ലോ അത് മതി
ഓ അതൊന്നും പറയാതെ ഇരിക്കുകയാ നല്ലത് . ആദ്യകാലത്തു ഭയങ്കര സന്തോഷം ആയിരുന്നു ഒരു മോൻ ഉണ്ട് ഇവനെക്കാൾ രണ്ടു മാസം മൂത്തത് .. ഇടയ്ക്കു ഒരു വിസ തട്ടിപ്പ് കേസിൽ കുടുങ്ങി .. അവൻ പറ്റിച്ചതാ എന്ന് പറഞ്ഞു ആളുകൾ വീട്ടിൽ ചെന്ന് ബഹളം വെക്കുകയും ഒക്കെ ആയി ഭയങ്കര സീൻ ആയിരുന്നു. അറുപതു നേഴ്‌സുമാർക്ക് സൗദി വിസ കൊടുക്കാം എന്ന് പറഞ്ഞു അഞ്ചു ലക്ഷം വെച്ച് വാങ്ങി എന്ന്... സ്പോൺസർ പറ്റിച്ചതാ എന്ന് അവൻ പറയുന്നു പക്ഷേ ആളുകൾ കാശ് കൊടുത്തത് ഇവനല്ലേ, ചെറിയ തുക വല്ലതും ആണോ മൂന്നു കോടി രൂപ ആയില്ലേ , സംഗതി ഇപ്പൊ കേസും കൂട്ടവും ആയി അവൻ അതിന്റെ പുറകെ നടക്കുവാ .. പുള്ളിക്കാരി ഇപ്പൊ അമ്മയുടെ അടുത്ത് ഉണ്ട് ..കുഞ്ഞിന് പനി ഉണ്ട് അതുകൊണ്ടാ 'അമ്മ ഇന്ന് വരാതെ ഇരുന്നത് ഞാൻ നിൽക്കേണ്ടി വന്നത്..ഏതായാലും ചേട്ടായി വന്ന കാര്യം ഞാൻ രേഷ്മയെ വിളിച്ചു പറയാം.
**
സ്മിത റൂമിൽ കയറി ഹെയർ റിമൂവർ ക്രീം ഉണ്ടോ എന്ന് നോക്കി , അത് എക്സ്പയറി കഴിഞ്ഞത്
💬 Comments
View all comments