Chapter Title : കണക്കുപുസ്തകം 1 [Wanderlust]
ഈ വേശ്യയ്ക്കുവേണ്ടി മോളിനി ആരുടെ മുന്നിലും തലകുനിക്കണ്ട..നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല…മോൾക്ക് വെറുതെ നാണക്കേട് വരുത്തിവയ്ക്കണ്ട…
……………………..
ജയിൽ വാസത്തിന് ശേഷം പ്രതികളെ ജാമ്യത്തിലെടുക്കാൻ ഡെന്നിസിന്റെ വക്കീൽ എത്തുന്നതിന് മുൻപ് ആരോ ഒരാൾ വന്ന് മേരിയെയും മറ്റ് സ്ത്രീകളെയും ജാമ്യത്തിൽ ഇറക്കികൊണ്ട് പോയി. ആന്റണി കോടതിക്ക് വെളിയിൽ വന്നയുടനെ അവറാച്ചനെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. അവറാച്ചൻ ഉടനെ ഡെന്നിസിനെ വിളിച്ച് വഴക്കുപറയുകയും എത്രയും പെട്ടെന്ന് മേരിയെ കണ്ടെത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. ഡെന്നിസിന്റെ നിർദേശപ്രകാരം ആന്റണി കുറച്ചു ഗുണ്ടകളുമായി ബോംബെയുടെ ഗല്ലികൾ മുഴുവൻ തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല. രണ്ടു ദിവസങ്ങൾക്ക് ശേഷം മേരിയെ കൊച്ചിയിലും ബാക്കി ഉള്ളവരെ ബോംബെ ന്യൂ ഏജ് ബാറിന്റെ മുന്നിലും ഇറക്കിവിട്ട് ആർക്കും പിടികൊടുക്കാതെ കിഡ്നാപ്പേഴ്‌സ് കടന്നുകളഞ്ഞു. അവറാച്ചന്റെ കൊച്ചിയിലുള്ള വീട്ടിൽ കയറിച്ചെന്ന മേരിയെ അവറാച്ചന്റെ ഭാര്യ അന്നമ്മ മുഖത്തടിച്ചാണ് വരവേറ്റത്.. ഓഫീസിലേക്ക് പോകാനൊരുങ്ങിയ അന്നമ്മയുടെ ബഹളം കേട്ട് അവറാച്ചൻ അവരെ അകത്തേക്ക് വിളിച്ചു. വീൽ ചെയറിൽ മുറിയിൽ നിന്നും പുറത്തേക്ക് വന്ന അവറാച്ചന്റെ മുഖം മേരിയെ കണ്ടതോടെ പ്രസന്നമായി…
: അന്നാമ്മേ .. നീ ഓഫീസിൽ പോകാൻ നോക്ക്. ഞാൻ ചോദിക്കാം അവളോട്
: ചോദിച്ചാൽ മാത്രം പോര ഇച്ചായാ.. അവളുടെ വായിലിരിക്കുന്നത് മുഴുവൻ പുറത്തേക്ക് വരണം..
: നീ പൊക്കോ… ആഹ് പിന്നേ.. മോനെ വിളിച്ച് പറഞ്ഞേക്ക് ഇവളിവിടുണ്ടെന്ന്.. മേരി.. നീ പോയി ഒരു ചായ ഇട്ടേച്ചും വാ..
: ഇച്ചായാ.. ഇതിലൊന്ന് ഒപ്പിട്ടേ.. നാളെ മീറ്റിംഗ് ഉള്ളതാ… ഈ വർഷം എല്ലാം നഷ്ടത്തിൽ ആണെന്നാ തോന്നുന്നത്
: അതൊക്കെ
💬 Comments
View all comments