Chapter Title : കണക്കുപുസ്തകം 1 [Wanderlust]
എങ്ങനെ ബോംബെയിൽ എത്തി എന്നാണ്. ഞാനും മോളും ജോലിതേടി വന്നതാണെന്ന് പറഞ്ഞപ്പോ പിന്നെ ചോദ്യം മുഴുവൻ മോളെപ്പറ്റി ആയി.. അവളും അമ്മയെപ്പോലെ ആണോ എന്നൊക്കെയാണ് അറിയേണ്ടത്… ഞാൻ സത്യമൊന്നും പറഞ്ഞില്ല… മോള് ദുബായിൽ ഒരു കമ്പനിയിൽ ആണെന്നാ പറഞ്ഞത്..
: അത് നന്നായി… ഞാൻ പേടിച്ചുപോയി.. ഞാനീ കാണുന്നതൊക്കെ ഉണ്ടാക്കിയത് എങ്ങനാണെന്ന് നീ മറന്നിട്ടില്ലല്ലോ അല്ലെ…
: അന്നേ ഈ ചൂട് ഞാനറിഞ്ഞതല്ലേ… അങ്ങനെ ഈ മേരി ചതിക്കുമോ എന്റെ മുതലാളിയെ…
: അല്ലേലും നിന്നെ എനിക്കറിയാം.. എന്നാലും എന്തായിരിക്കും അവർക്ക് നിന്നോട് ഇത്ര പ്രേമം..ബാക്കിയുള്ളവരോട് എന്താ ചോദിച്ചത്…
: ഞങ്ങൾ എല്ലാവരെയും ഓരോ വണ്ടിയിലാ കൊണ്ടുപോയത്… അവരൊക്കെ എവിടെപ്പോയെന്ന് ഞാൻ കണ്ടില്ല. അവസാനം ഒരാൾ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.. മലയാളി ആണ്. അയാളാണെന്ന് തോനുന്നു അവരുടെ നേതാവ്…
: അയാള് എന്താ ചോദിച്ചത്…
: ബാറിലെ കാര്യങ്ങളും, പിന്നെ അവിടുള്ള പെണ്ണുങ്ങളെക്കുറിച്ചൊക്കെ ആയിരുന്നു. എങ്ങനാ മുതലാളിയുടെ അടുത്ത് എത്തിപെട്ടതെന്നൊക്കെ ചോദിച്ചു…
: ഉം… നമുക്ക് നോക്കാം.. എന്നാലും നിന്നെയെന്തിനാ അവന്മാര് കൊച്ചിയിൽ എത്തിച്ചതെന്നാ എനിക്ക് മനസിലാവാത്തത്… ആഹ് പോട്ടെ. നീ ഇനി ഇവിടെ നിന്നാ മതി.. അവറാച്ചൻ ഇതുപോലെ എന്തെല്ലാം പരീക്ഷണങ്ങൾ നേരിട്ടതാ..
: പിന്നെ മുതലാളീ….ഞാൻ നമ്മുടെ ലക്ഷ്മണന്റെ മോളെ കണ്ടു..
: അതും ഞാനറിഞ്ഞു.. അവളുടെ അമ്മേടെ അനാശാസ്യം.. അവൾക്കുള്ള വടയും ചായയും ഞാൻ കൊടുക്കുന്നുണ്ട്. ഇപ്പൊ ട്രാസ്‌ഫെർ ഓർഡർ കിട്ടിക്കാണും. ഇനി അവൾ കൊച്ചിയിലെ കാറ്റ് കുറച്ച് കൊള്ളട്ടെ… ആട്ടെ.. അവൾക്ക് നിന്നെ മനസ്സിലായോ…
: ഉം.. പക്ഷെ അവർ ഇപ്പോഴും
💬 Comments
View all comments