Chapter Title : കണക്കുപുസ്തകം 1 [Wanderlust]
വേദന മറയ്ക്കാൻ ശ്രമിക്കുന്ന ആന്റണിയുടെ നെഞ്ചിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് വൈഗ അവന്റെ കരണം പുകച്ചു… ഇതേസമയം ബാറിലെ ജീവനക്കാരായ ഗുണ്ടകളെ മുഴുവൻ ഒരു മുറിയിലാക്കി പൂട്ടിയശേഷം പ്രതാപന്റെ ടീമംഗങ്ങൾ ഭൂഗർഭ അറയിൽ പുരുഷ കേസരികളെ കാത്തിരിക്കുന്ന സ്ത്രീകളെ മുഴുവൻ അറെസ്റ്റ് ചെയ്ത് അവിടെയെത്തിച്ചു.
: എല്ലാത്തിനെയും പിടിച്ച് വണ്ടിയിൽ കയറ്റ് പ്രതാപൻ സാറെ..
: മാഡം… ഇതിനൊക്കെ നീ അനുഭവിക്കും. നിനക്കറിയില്ല ഞങ്ങൾ ആരാണെന്ന്..കൊച്ചുമുതലാളി ഒന്ന് വന്നോട്ടെ.. അന്ന് നിന്നെ എടുത്തോളാം..
: ചോര വാർന്ന് നീ ചത്തില്ലെങ്കിൽ അവനോട് പോയി പറ… ആദ്യം അവന്റെ തള്ളയെ എടുക്കാൻ .നിന്റെ കൊച്ചുമുതലാളി ഡെന്നിസ് അല്ല നടു തളർന്ന് കിടക്കുന്ന അവന്റെ അപ്പൻ തോട്ടത്തിൽ അവറാച്ചൻ എഴുന്നേറ്റ് വന്നാലും വൈഗാലക്ഷ്മി ഇതുപോലെത്തന്നെ കാണും... പൊക്കിയെടുത്ത് വണ്ടിയിൽ ഇട് പ്രതാപൻ സാറെ..
……/………/……../…….
ന്യൂ ഏജ് ബാറിന്റെ മറവിൽ രഹസ്യ അറയുണ്ടാക്കി പെൺവാണിഭം നടത്തിയ വിവരം മാധ്യമങ്ങളിൽ വാർത്തയായി. അത് തോട്ടത്തിൽ അവറാച്ചനും അയാളുടെ ബിസിനസ് സാമ്രാജ്യത്തിനും ഏല്പിക്കാൻ പോകുന്ന പ്രഹരം ചില്ലറയല്ല. ഫാൻസി, കോസ്മെറ്റിക് ഷോപ്പിൽ തുടങ്ങിയ അവറാച്ചൻ ചതിച്ചും കൈയൂക്ക് കാണിച്ചും കെട്ടിപ്പൊക്കിയ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന് മാർക്കറ്റിൽ വലിയ വെല്ലുവിളിയാണ് ഈ വാർത്ത ലോകംമുഴുവൻ അറിഞ്ഞാൽ. അതുകൊണ്ടുതന്നെ അവറാച്ചൻ തന്റെ ബോംബേ ബന്ധങ്ങൾ ഉപയോഗിച്ച് വാർത്ത മുക്കുവാനുള്ള എല്ലാ നീക്കവും നടത്തുന്നുണ്ട്. ന്യൂ ഏജ് ബാർ ഡെന്നിസ് ഗ്രൂപ്പിന്റേത് ആണെന്ന് പുറംലോകം അറിയാതിരിക്കാനുള്ള ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചു.
രാത്രി വൈകിയും ഓഫീസിൽ തുടർന്ന വൈഗാലക്ഷ്മിയുടെ ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. ഈ നീക്കങ്ങൾ മുന്നിൽ കണ്ടതുകൊണ്ട് ഒട്ടും
💬 Comments
View all comments