0%

Chapter Title : കണക്കുപുസ്തകം 3 [Wanderlust]

Author : wanderlust Read All Parts 2.5K

ഹരിയും കുളിയൊക്കെ കഴിഞ്ഞ് ഉമ്മറത്തിരിക്കുകയാണ്. വീടിന്റെ ഒരു വശത്തുനിന്ന് നോക്കികയാൽ കാണുന്നത് പരന്നു കിടക്കുന്ന നെൽവയലാണ്. അമ്മാവൻ നട്ടുനനച്ചു വളർത്തിയിരുന്ന പലവിധങ്ങളായ കായ്കനികൾ വേറെയും. സ്വപ്നയെകൂട്ടി നാട്ടുവഴികളിലൂടെ ഒരു നടത്തമായാലോ എന്ന് ഹരി മനസ്സിൽ ചിന്തിച്ചതും സ്വപ്ന അതേ ആവശ്യവുമായി വന്നു. കൊയ്ത്തുകഴിഞ്ഞ പാടത്ത് വെള്ളരിയും വെണ്ടയും ചീരയും സമൃദ്ധമായി വളർന്നിട്ടുണ്ട്. സിറ്റിയിൽ ജനിച്ചു വളർന്ന സ്വപ്നയ്ക്ക് ഇതൊക്കെ അന്യമാണ്. സമൃദ്ധമായി വിളിഞ്ഞുനിൽകുന്ന പാടത്തിന് നടുവിലൂടെയവൾ നടന്നു.

: എടി പെണ്ണേ… ഇതെങ്ങോട്ടാ ഈ ചാടി ചാടി പോവുന്നെ…

: ഹരിയേട്ടാ നോക്കിയേ…. എന്താ ഭംഗി ഇതൊക്കെ ഇങ്ങനെ തഴച്ചു വളർന്നത് കാണാൻ….

: ഇതൊക്കെ നിന്റെ സിറ്റി ലൈഫിൽ കാണാൻ കിട്ടുമോ… ചെറുപ്പത്തിൽ ഞങ്ങൾ ഇവിടാ ബോള് കളിചോണ്ടിരുന്നത്…

: അടിപൊളി സ്ഥലം… എനിക്കിഷ്ടായി

: സ്ഥലം മാത്രമാണോ… അപ്പൊ എന്നെ ഇഷ്ടമായില്ലേ

: അത് ഞാൻ നേരത്തേ പറഞ്ഞില്ലേ…

: അങ്ങനെ പറഞ്ഞാൽ പോര…. മുഖത്തുനോക്കി പറ ഇഷ്ട്ടമായെന്ന്

: ഈ കളിക്ക് ഞാനില്ല…. ഇത് ഇത്തിരി കഷ്ടമുണ്ട്

: ഓഹ് ഒരു നാണക്കാരി വന്നിരിക്കുന്നു…. ഇഷ്ടമായെങ്കിൽ അത് തുറന്നു പറയെന്നേ

: അത് ഞാൻ പറയാം… അവസാനം ലാലേട്ടൻ പറയിപ്പിച്ചപോലെ ആക്കരുത്..

: ഹേയ് ഈ പാടവരമ്പത്തുവച്ചോ… വേണേൽ വീട്ടിൽ ചെന്നിട്ട് കെട്ടിപിടിച്ച് പറഞ്ഞോ…

: അയ്യട…

: എന്ന വേണ്ട… സത്യം പറ…. ഈ സുന്ദരിക്കുട്ടിക്ക് എന്നെ ഇഷ്ടമായോ

: ഉം…. ഇനി ഈ കള്ളനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല… എന്റെയാ… എന്റെ സ്വന്തം ഹരിയേട്ടൻ.. love you dear…

:

💬 Comments

View all comments