Chapter Title : കണക്കുപുസ്തകം 5 [Wanderlust]
: വേണ്ട… വണ്ടി ഞാൻ എടുക്കാം.. പണത്തിന് കുറവുണ്ടെന്നേ ഉള്ളു, ജീവിക്കാനുള്ള മോഹം കുന്നോളമുണ്ട്
: നാല് പെഗ്ഗ് ഹരിക്ക് ആനവായിൽ അമ്പഴങ്ങ ആണ്.. നീ ചുമ്മാ കണ്ണും തുറന്ന് ഇരുന്നോ… സ്വർഗം എന്താണെന്ന് നിനക്ക് ഞാൻ കാട്ടിത്തരാം…
: അയ്യോ… ഇതെന്തിനാ വണ്ടി തിരിക്കുന്നേ… ഹരിയേട്ടന് എന്താ പറ്റിയേ
: മിണ്ടാതിരിയെടി…
: സമയം രണ്ടുമണി ആവാറായി.. ഇപ്പൊ ഇനി എങ്ങോട്ടാ
സ്വപ്നയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഹരി വീണ്ടും കാടും കുന്നും കയറി മൂന്നാറിന്റെ ഏതോ കോണിലേക്ക് വണ്ടി പായിച്ചു. തേയിലക്കാടുകൾക്കിടയിലൂടെ ചുറ്റിവളഞ്ഞ് അവരെത്തിയത് ഒരു കുന്നിൻ മുകളിലാണ്. തുറന്നു വച്ചിരിക്കുന്ന ഗേറ്റ് കടന്ന് വണ്ടി വലത്തേക്ക് തിരിഞ്ഞ് അല്പദൂരം ചെന്നതും സ്വപ്നയുടെ കണ്ണുകൾ തള്ളി. അതിമനോഹരമായ ഒരു വില്ലയും വലിയൊരു പൂന്തോട്ടവും അതിന് നടുവിലായി ചെറിയൊരു പൂളും. പാർക്കിങ്ങിൽ വണ്ടിയൊതുക്കി ഹരി സ്വപ്നയേയും കൂട്ടി അകത്തേക്ക് പ്രവേശിച്ചു.. അടുക്കും വൃത്തിയുമുള്ള നല്ല വീട്.
: മേരിയുടെ കൂടെ കുത്തിമറിഞ്ഞത് പോരായിരിക്കും… അങ്ങനെ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ മനസ്സിൽ ഇരിക്കത്തെ ഉള്ളു… എന്റെ തടി നോക്കാൻ എനിക്കറിയാം
: മിണ്ടാതിരിയെടി, ഇന്ന് നമുക്ക് ഇവിടെ കൂടാം…. ദേ ആ മുറിയിൽ.
: അപ്പൊ ഞാനോ
: നീയും ഉണ്ടാവും ആ മുറിയിൽ എന്റെകൂടെ… നിന്റെ സംശയം തീരട്ടെ
: ഹരിയേട്ടൻ എന്താ പറയുന്നേ.. എനിക്കൊന്നും മനസിലാവുന്നില്ല
: ഞാൻ അന്നാമ്മയുടെ പാർട്ടിക്ക് പോയതുമുതൽ നിന്റെ മുഖം നല്ല കടന്നൽ കുത്തിയപോലെ ഉണ്ടല്ലോ.. ആ മേരിയെ ഞാൻ എന്തോ ചെയ്‌തെന്നല്ലേ നീ വിചാരിച്ചിരിക്കുന്നെ… അവൾ എന്റെ മുറിയിൽ
💬 Comments
View all comments