0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

ശരീരമാകെ പിച്ചിയും മാന്തിയും നീലിച്ചു കിടക്കുന്ന മേരിയുടെ ദേഹത്ത് ഒരു തുണിപോലുമില്ല. ബെഡ്ഷീറ്റിൽ അവിടവിടെ ചോരപ്പാടുകൾ പരന്നിരിക്കുന്നു. മേരി അതിക്രൂരമായി കൊല്ലപ്പെട്ടുവെന്ന വാർത്ത അവറാച്ചനോട് പറയുമ്പോൾ അന്നാമ്മയുടെ തൊണ്ടയിടറി.

: ഇച്ചായാ… പോലീസിൽ അറിയിക്കണ്ടേ

: നമ്മുടെ പയ്യനില്ലേ അവിടത്തെ സ്റ്റേഷനിൽ ഞാൻ വിളിച്ചു പറയാം … നീ നമ്മുടെ പിള്ളേരെയും കൂട്ടി അവിടെവരെ പോയേച്ചും വാ. എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം. ആദ്യം ബ്ലെസ്സിയെ വിവരമറിയിക്കണം.. സിസിലിയെ (ഡെന്നിസിന്റെ ഭാര്യ) വിളിച്ച് പറഞ്ഞാമതി അവള് പറഞ്ഞോളും ബ്ലെസ്സിയോട്.

: ഞാൻ അവിടെ പോയിട്ട് എന്താ ചെയ്യേണ്ടത്… എന്നാലും ഹരി എവിടെപ്പോയതാവും.. അവന്റെ വണ്ടി അവിടെത്തന്നെ ഉണ്ടെന്ന ഷേർലി പറയുന്നത്..

: നീ ഞാൻ പറയുന്ന പോലെ ചെയ്യ്… ആദ്യം സിസിലിക്കുഞ്ഞിനെ വിളിക്ക്.

അവറാച്ചന്റെ നിർദേശങ്ങൾ അനുസരിച്ച അന്നാമ്മ രണ്ട് സഹായികളെയും കൂട്ടി മൂന്നാറിലേക്ക് പോകാനൊരുകുമ്പോഴാണ് സിസിലിയുടെ ഫോൺ വന്നത്. അവളുമായി സംസാരിച്ച ശേഷം വീണ്ടും അന്നാമ്മ അവറാച്ചന്റെ മുറിയിലെത്തി…

: ഇച്ചായാ.. ബ്ലെസ്സി നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നു പോലും

: അടുത്ത ഫ്ലൈറ്റിൽ കയറ്റി വിടാൻ പറ സിസിലിയോട്..

: ഹരിയുടെ കയ്യിൽ ബ്ലെസ്സിയെ കിട്ടിയാലുള്ള കാര്യമറിയാലോ…

: ഹരിക്കിനി ബ്ലെസ്സിയെ നോക്കാൻ എവിടുന്നാ നേരം… സ്വന്തം തടി രക്ഷിക്കാനുള്ള ഓട്ടം തുടങ്ങാൻ പോകുവല്ലേ ചെറുക്കൻ…

: എന്നാലും നമ്മൾ സൂക്ഷിക്കണം..

അവറാച്ചൻ പറഞ്ഞുകൊടുത്ത പ്രകാരം കാര്യങ്ങൾ നീക്കിയ ശേഷം അന്നാമ്മ മൂന്നാറിലേക്കുള്ള യാത്രതിരിച്ചു. യാത്രമധ്യേ അന്നാമ്മ ഹരിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഹരി ഫോണെടുത്തില്ല. പിന്നീട് അന്നാമ്മയുടെ ഫോൺ പോയത് സ്വപ്നയ്ക്കാണ്. മേരിയുടെ മരണവർത്തയറിഞ്ഞ

💬 Comments

View all comments