0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

സോറി ഹരിയേട്ടാ.. കൊച്ചിയിലൊക്കെ എന്നാ ഒരു ട്രാഫിക്… അതാ ഇച്ചിരി വൈകിയത്. മാഡം എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നേ… ഹരിയേട്ടൻ ഒന്നും പറഞ്ഞില്ലേ…

: നീ വന്നിട്ട് തുടങ്ങാമെന്ന് വിചാരിച്ചു… അന്നാമ്മേ, നീയെന്റെ ഓഫീസിൽ കയറി ചൂണ്ടയിട്ടപ്പോ ഞാൻ നിന്റെ വീട്ടിൽ കയറി മീൻകൃഷി തുടങ്ങിയായിരുന്നു. അല്ലേടി ഷേർളി.. പിന്നെ ദാ ഇത്.. ഒരുകോടി രൂപയുണ്ട്, ചാവാൻ നേരത്ത് അന്നാമ്മയ്ക്ക് എന്തിനാ കാശ് അല്ലെ.. അതുകൊണ്ട് ഇത് നമ്മുടെ ഷേർളിക്ക് കൊടുത്തേക്കാം..ഇന്നാടി കൊച്ചേ.. ഇനി പോയി കെട്ടിയോനും നീയും സുഖമായി ജീവിക്ക്. ഇനി ഇതുപോലെ പിഴച്ചവളുമാരുടെ മുന്നിൽപോലും വന്നുപോകരുത്.. കേട്ടല്ലോ..

ഷേർലി ഹരിയുടെ കയ്യിൽ നിന്നും ബാഗും വാങ്ങി പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് മുകളിലത്തെ മുറിയിൽ നിന്നും കയ്യിലൊരു തോക്കുമായി ബ്ലെസ്സി ഇറങ്ങിവന്നത്..

: നിൽക്കെടി അവിടെ… കാശ് കണ്ടപ്പോ നീ എന്റെ അമ്മയെ കൊന്നവന്റെ കൂടെയായി അല്ലെ. എന്താ ഉണ്ടായതെന്ന് പറഞ്ഞിട്ട് പോയാൽ മതി നീ ഇവിടുന്ന്..

: എന്റെ ബ്ലെസ്സീ.. നീയിങ്ങനെ തോക്കൊക്കെ പിടിച്ചോണ്ട് വന്നാൽ അവൾ പേടിക്കില്ലേ.. ഹരിയല്ലേ പറയുന്നത് തോക്ക് താഴെവയ്ക്ക്.. മോളെ ഷേർളി, പറ.. ആരാ ഇവളുടെ തള്ളയെ കൊന്നത്

: വേറെ ആരാ.. ഈ പിഴച്ച കിളവിക്ക് ഉണ്ടായ തന്തയ്ക്ക് പിറക്കാത്ത ഒരുത്തനില്ലേ… ഡെന്നിസ്.. ത്പ്പൂ… അവന്റെ കൂട്ടിന് മറ്റേ ചെറ്റയും ആന്റണി… പതിനേഴാം വയസിൽ നിന്റെ വയറ്റിൽ ഉണ്ടാക്കി തുടങ്ങിയതല്ലേ അവറാച്ചന്റെ ലീലാവിലാസങ്ങൾ. അമ്മേം മോളേം ഇടംവലം കിടത്തി സുഖിച്ച അയാൾക്കിപ്പോ മേരിയൊരു ശല്യമായി മാറി പോലും. അതുകൊണ്ട് തീർത്തുകളഞ്ഞു. ഒന്നുമില്ലേലും കൊല്ലാൻ നേരത്തെങ്കിലും അതിനോട് ഇത്തിരി ദയ

💬 Comments

View all comments