Chapter Title : കനൽ പാത [ഭീം]
ഇരുപത് സെന്റോളം വരുന്ന ചുറ്റളവിൽ നാലടി ഉയരമുള്ള മറ്റൊരു മതിൽ.അതിനുള്ളിലാണ് ശിവപ്രതിഷ്ഠ നിലകൊള്ളുന്നത്.ശിവപ്രതിഷ്ഠയ്ക്ക് ഇടതുഭാഗത്തായി സർപ്പതല ആകൃതിയിൽ കൊത്തിവെച്ച വനദേവത. വലതു ഭാഗത്തായി ഗണപതിയും പുറകിലായി യക്ഷിയും മറുതയും. നാലടി പൊക്കമുള്ള ചുറ്റുമതിലിനു പുറത്ത് വള്ളിപടർപ്പുകൾ കോർത്ത് കിടക്കുന്ന കൊടു വനം പോലെ തോന്നിക്കുന്ന കാട് .മരചില്ലകളിൽ തൂങ്ങി കിടക്കുന്ന വാവലുകൾ. നോക്കിയാൽ പേടി ജനിപ്പിക്കുന്ന ചുറ്റുപാട്. പകൽ പോലും ലൈറ്റ് തെളിയിക്കാതെ സന്ദർശനം പാടാണ്. അവൻ ഉള്ളിലെ ചുറ്റുമതിലിനപ്പുറം പോകാതെ പുറത്ത് നിന്നും തൊഴുതു. ഒരു കൽപ്രതിഷ്ഠകളുമായിരുന്നില്ല മനസ്സിൽ. അമ്മയെന്ന ദൈവം മാത്രമായിരുന്നു തൊഴുതു നിൽക്കുമ്പോഴും മനസ്സിൽ തെളിഞ്ഞത്.
അമ്പലത്തിൽ നിന്നിറങ്ങിയിട്ട് തന്റെ ,ട്യൂഷൻ സെന്റർ ലക്ഷ്യമാക്കി നടന്നു .വീട്ടിൽ നിന്നും ഇരുപത് മിനിട്ട് നടന്നാൽ എത്താവുന്നത്ര ദൂരമേയുള്ളു. വരുന്ന വഴിക്കാണ് അമ്പലവും.പത്ത് മിനിട്ട് അവിടെ ചിലവഴിച്ചു. സമയനിഷ്ഠയിൽ കൃത്യത പാലിക്കുന്ന വിജയൻ വളരെ വേഗം നടന്നു. ഒന്നു മുതൽ നാല് വരെയുള്ള മുപ്പതോളം വരുന്ന കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്.ഡിഗ്രി പൂർത്തിയാക്കാത്ത അവന് ആരാണ് ജോലി കൊടുക്കുക. രണ്ട് ക്ലാസ്സ് ഉണ്ടായിട്ടും കിട്ടുന്ന തുശ്ചമായ വരുമാനം ആയതു കൊണ്ട് മറ്റൊരു അദ്ധ്യാപകനെ കൂടി നിയമിക്കാൻ വിജയൻ ഒരുക്കമായിരുന്നില്ല. ഓലമേഞ്ഞ ഷെട്ടായിരുന്നു ഗുരുകുലം ട്യൂഷൻ സെൻറർ.ഒന്നു മുതൽ മൂന്നു വരെ ഒരു ക്ലാസ്സിലും, നാലാം ക്ലാസ്സ് മറ്റൊരു മുറിയിലുമായിരുന്നു. ഓഫീസ് ഉപയോഗത്തിന് ചെറിയൊരു മുറിയും. വീതിയുള്ള മൺപാതയായിരുന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് നിർത്തിയ ഒന്നര ഇഞ്ച് മെറ്റൽ ഈ റോഡിന്റെ ശാപമാണ്. ചെരുപ്പുപയോഗിക്കാതെ നാക്കാൻ സാധിക്കില്ല. മോഹങ്ങളെ കടക്കെണിയിൽ കെട്ടിയിട്ട പോലെ സർക്കാരിന്റെ ഉദാസീനതയിൽ,
💬 Comments
View all comments