0%

Chapter Title : കനി [RT]

Author : RT Read All Parts 6.2K

“ഇതുങ്ങള് രണ്ടും തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നോ അബദ്ധം പറ്റി എന്നോ ഒക്കെ പറയുന്നു. നീയുമായി കല്ല്യാണം ഉറപ്പിച്ചതിന് ശേഷം സംഭവിച്ചതാ. ഒഴിവാക്കാനാ രണ്ടും കൂടി ഉറക്ക ഗുളികയും കൊണ്ട് ഇറങ്ങിയത്. എന്നെ ചതിച്ചത് എന്റെ കൂടെ പണിക്ക് വരുന്ന നാലെണ്ണമാ.. ഓരോ കുപ്പി കള്ളും പൈസയും കിട്ടിയപ്പോ അവന്മാരെന്നെ മറന്നു.”

ഹന്ന മരവിച്ച പോലെ നിൽക്കുകയായിരുന്നു.

“എല്ലാം തുറന്നു പറഞ്ഞാൽ അവരുടെ സൽപ്പേര് പോവുമല്ലോ. അതുകൊണ്ട് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത നിന്നെ അവരും, പൈസ കൊടുത്തപ്പോ എന്നെ എന്റെ കൂടെ പണിക്ക് വന്നവന്മാരും കൂടങ്ങ് ചതിച്ചു.”

ഹന്ന പൊട്ടിക്കരഞ്ഞു പോയി.

അവർക്ക് തമ്മിലങ്ങനെയൊരു ഇഷ്ടമുണ്ടെങ്കിൽ പറയാമായിരുന്നു തന്നോട്. ഒഴിഞ്ഞു മാറിയേനെ. അൻസിയെ സംശയമുണ്ടായിരുന്നു.
നദീമിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ചിരിച്ചു കൊണ്ട് കഴുത്തറുക്കുകയായിരുന്നു.

“സാരമില്ല.” അവളുടെ സങ്കടം കണ്ടപ്പോൾ കൈലാസ് തന്റെ വിഷമം മറന്ന് അവളെ സമാധാനിപ്പിക്കാൻ എഴുന്നേറ്റു വന്നു.

“ആ ചതിയനെ നീ നാളെ കല്ല്യാണം കഴിച്ചിരുന്നെങ്കിലോ? നീ ഭാര്യയായിരിക്കെ രണ്ടും കൂടി വീണ്ടും ബന്ധം തുടർന്നാലോ? നന്നായെന്ന് കരുത്.”

ഹന്ന കണ്ണും മുഖവും തുടച്ചു.

“അതും ശരിയാ. എങ്കിലും നാട്ടുകാർക്ക് മുന്നിൽ തെറ്റുകാരായി നിന്നില്ലേ?”

“നീയെന്നെ കുറിച്ച് എന്താ കരുതിയെ? അന്ന് നമ്മള് നിന്ന സ്ഥാനത്ത് രണ്ടിനെയും നിർത്തിയിട്ടുണ്ട് ഞാൻ. ലൈബ്രറിയുടെ മുന്നിലിട്ടാ തല്ലിയത്.”

ലൈബ്രറിയുടെ മുന്നിലൊരു ആൽമരമുണ്ട്. കലുങ്കും ചായക്കടകളും. ഒട്ടുമിക്ക ആണുങ്ങളും അവിടെ കാണും.

“നാളെ അവൻ ഒടിഞ്ഞ കൈ കൊണ്ട് താലി കെട്ടിയാ മതി.” കൈലാസ് കൂട്ടി ചേർത്തു.

“അവര് കേസ് കൊടുത്താൽ?”

“കേസ് കൊടുത്താൽ നീയെന്റെ

💬 Comments

View all comments