Chapter Title : കനി [RT]
പോകാൻ അവളെ ബസ് സ്റ്റോപ്പിൽ കൊണ്ട് ആക്കിയത് അവനാണ്. രഹന ആദ്യമേ വന്നിരുന്നു. കുറെ നാൾ താൻ വായിനോക്കിയ, അതും കമന്റ് പറഞ്ഞ ആളാണ് ഹന്നയുടെ കെട്ടിയോൻ എന്നത് രഹനയെ സംബന്ധിച്ച് ചാവുന്നതിന് തുല്യമായിരുന്നു.
ഹന്നയുടെ കൂട്ടുകാരി എന്ന പരിഗണനയിൽ അവൾക്കൊരു ചിരി കൂടി കൊടുത്തു കൈലാസ്.
അവൻ വണ്ടി എടുത്തു പോയിട്ടും പോയ ഭാഗത്ത് തന്നെ നോക്കി നിൽക്കുന്ന ഹന്നയുടെ കൈയിൽ ഒരു തട്ട് കൊടുത്തു രഹന.
“എന്താടി.. പ്രേമാ?”
“ആണെന്ന് തോന്നുന്നു.”
“ശരിക്കും?” രഹന കണ്ണ് വിടർത്തി.
“മ്മ്. എങ്ങനെ പ്രേമിക്കാതിരിക്കും? നല്ലവനാ.”
ഇന്റർവ്യൂ ആയിട്ടൊന്നും ഇല്ലായിരുന്നു. വ്യക്തി പരമായ കാര്യങ്ങളൊക്കെ തിരക്കി വർക്കിന്റെ സ്വഭാവം പറഞ്ഞു കൊടുത്തു. ഒന്നാം തീയതി മുതൽ ജോലിക്ക് കേറാനും പറഞ്ഞു.
രഹനയ്ക്ക് ജോലിയ്ക്ക് കേറേണ്ടതിനാൽ തിരിച്ച് വരുമ്പോൾ ഹന്ന ഒറ്റയ്ക്കായിരുന്നു. വീട്ടിലേക്ക് നടക്കുമ്പോൾ ആരെങ്കിലുമൊക്കെ തന്നെ നോക്കി അടക്കം പറയുന്നുണ്ടോ എന്നവൾ നോക്കി.
അസ്വഭാവികമായി ഒന്നും തോന്നിയില്ല. ബൈക്കിൽ പോയ രണ്ട് ചേട്ടന്മാർ നോക്കി ചിരിച്ചോണ്ട് പോയി എന്നത് മാത്രം.
അതും നല്ല അർത്ഥത്തിലുള്ള ചിരിയായി തോന്നി.
ചേട്ടന്റെ ഏതെങ്കിലും കൂട്ടുകാരായിരിക്കും.
വീട്ടിൽ ചെന്ന് കേറുമ്പോൾ മുറ്റത്ത് ബുള്ളറ്റ് ഇരിപ്പുണ്ട്.
ഇന്ന് പണിയില്ലാത്ത ദിവസമാണ്.
“ഈ വാതിലും തുറന്നിട്ട് ഇങ്ങേരിതെവിടെ പോയി?” പിറുപിറുത്തുകൊണ്ട് ഹന്ന അകത്തേക്ക് കയറി വന്നു.
എവിടെയെങ്കിലും കാണും. ഒന്ന് പേടിപ്പിക്കാം. അങ്ങനെ അനക്കം കേൾപ്പിക്കാതെ നടക്കുമ്പോഴാണ് മുറിയിൽ നിന്ന് ഒരു ഞരക്കം പോലെ കേട്ടത്.
ഹന്ന ഞെട്ടി.
ആദ്യം ഒന്ന് ഭയന്നെങ്കിലും രണ്ടാമത് കേട്ട സ്വരം വേദനയുടേതായി തോന്നിയില്ല.
കുറുകുന്ന സ്വരം.
ഹന്ന
💬 Comments
View all comments