0%

Chapter Title : കനി [RT]

Author : RT Read All Parts 6.2K

വ്യക്തമായി കേൾക്കാത്തതിനാൽ ചോദ്യഭാവത്തിൽ നോക്കി.

“പെട്ടെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി.”

“സോറി.”

ഹന്ന മുഖം കുനിച്ചു.

“ഇയാടെ പേരെന്താന്നാ പറഞ്ഞേ? അന്നയെന്നോ?”

“അന്നയല്ല, ഹന്ന.”

“ആ എല്ലാം ഒന്നു തന്നെ.
പല്ല് തേച്ചോ?”

“ഇല്ല.”

“പുതിയ ബ്രഷൊന്നും ഇല്ലല്ലോ. തൽക്കാലത്തേക്ക് ഉമിക്കരി വച്ച് അഡ്ജസ്റ്റ് ചെയ്യ്.” പറച്ചിലും എഴുന്നേറ്റ് ലുങ്കി അഴിച്ചുടുത്ത് മുന്നോട്ട് നടക്കലും ഒരുമിച്ചായിരുന്നു.

ഹന്ന മുഖം കുനിച്ചു കളഞ്ഞു.

അടുക്കള വാതിലിന്റെ മുന്നിൽ എത്തി തിരിഞ്ഞു നോക്കുമ്പോൾ നിന്നിടത്ത് തന്നെ നിൽക്കുകയാണ് കക്ഷി.

“വരുന്നില്ലേ?”

“ആ.. വരുവാ.” അവൾ മെല്ലെ അവന് പിന്നാലെ നടന്നു.
തന്റെ പിന്നാലെ വരുന്ന താളത്തിലെ ഒച്ച കേട്ടപ്പോൾ കൈലാസ് തെല്ലു കൗതുകത്തോടെ തിരിഞ്ഞവളുടെ കാലിലേക്ക് നോക്കി.

പിറകെ വന്ന ഹന്ന പിടിച്ചു കെട്ടിയത് പോലെ നിന്നു.

“വെള്ളിക്കൊലുസ് ഉണ്ടല്ലേ? എന്റെ അനിയത്തിയ്ക്കും ഉണ്ടായിരുന്നു.” അവൻ മറയൊന്നും കൂടാതെ പറഞ്ഞു.

ഏതോ ഓർമയിൽ അവന് ഹൃദയം നൊന്തു.

“അനിയത്തി ഇപ്പൊ എവിടെയാ?”

അവന്റെ വാക്കുകളിൽ കൂടെയെങ്കിലും കിട്ടിയ സ്ത്രീ സാന്നിധ്യത്തിന്റെ ആശ്വാസത്തിൽ ചോദിച്ചു.

“മരിച്ചു പോയി.” തണുത്ത സ്വരം.

അവന്റെ വേദന അവളിലേക്കും പങ്കു വയ്ക്കപ്പെട്ടു.

അടുക്കളയിലെത്തിയപ്പോൾ അവൾ ചുറ്റും നോക്കി.
ഫ്രിഡ്ജും ഗ്യാസ് അടുപ്പും മിക്സിയുമൊക്കെയുണ്ട്. അപ്പോഴേക്കും അവൻ പുറത്തേക്കുള്ള വാതിൽ തുറന്ന് ചായ്‌പ്പിലേക്ക് ഇറങ്ങി. ഷീറ്റ് അടിച്ച ഒരു എക്സ്ടെൻഷൻ ആണ്. അവിടെ ഒരു വാഷ്ബേസിൻ വച്ചിട്ടുണ്ട്.

“ദേ അതാണ് ബാത്രൂം.” പുറത്തേക്ക് അവൻ ചൂണ്ടിക്കാണിച്ചു.

“ഇവിടെ പല്ല് തേച്ചോ. ദാ ഉമിക്കരി.” വാഷ് ബേസിന്റെ മുകളിലെ തട്ടിൽ നിന്ന് ഒരു കുപ്പി എടുത്ത് കൊടുത്തിട്ട് അവൻ തിരിഞ്ഞ്

💬 Comments

View all comments