Chapter Title : കനി [RT]
ഉറക്കം ശരിയായില്ല. കഴുത്തും പിടിച്ചു.” പറയുന്നതിനൊപ്പം അവൻ കഴുത്തും തടവുന്നുണ്ട്.
“സോറി.”
“ഏയ് അത് സാരമില്ല.” ഹന്നയുടെ മുഖത്തെ വല്ലായ്മ കണ്ടതും അവൻ കണ്ണടച്ച് കാണിച്ചു.
“ചായ താനിട്ട് കുടിക്കുമല്ലോ. ഫ്രിഡ്ജിൽ പാലുണ്ട്.” ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവൻ ചോദിച്ചപ്പോൾ ഹന്ന തല കുലുക്കി.
“എന്നാ ഞാൻ ഒന്നൂടി ഉറങ്ങാൻ പോണു. ഞാൻ മുറിയിൽ കിടക്കുവാ. താൻ ഇനി ഉറങ്ങില്ലല്ലോ.”
അകത്തേക്കു കയറാൻ അവൾക്ക് വഴി മാറിക്കൊടുത്ത് കതകും അടച്ചു പൂട്ടി.
ഹന്ന പാലെടുക്കാൻ ഫ്രിഡ്ജ് തുറക്കുന്നതും ചായപാത്രം എടുക്കുന്നതും നോക്കി നിന്നു. ചെറിയൊരു പരിഭ്രമം അവൾക്കുണ്ട്. ചിലപ്പോൾ താൻ നിൽക്കുന്നത് കൊണ്ടാവാം. എന്നാ പിന്നെ പോയേക്കാം എന്ന് കരുതി തിരിഞ്ഞു നടക്കാൻ പോയപ്പോഴാണ് അവൾ തേയിലക്ക് തപ്പുന്നത് കണ്ടത്.
“മേളിൽ. ചുവന്ന അടപ്പുള്ള കുപ്പിയിൽ.”
പറഞ്ഞു കൊടുത്തിട്ടും പരതുന്നത് കണ്ടപ്പോൾ പിന്തിരിഞ്ഞു നിൽക്കുന്ന ഹന്നയുടെ പിറകിൽ നിന്നും മുകളിലെ തട്ടിലിരിക്കുന്ന ടിന്ന് കയ്യിലെടുത്ത് സ്ലാബിൽ വച്ചു.
ഒരു നിമിഷം അവളുടെ പതുപതുത്ത ചന്തിയിൽ അവന്റെ അരക്കെട്ട് ഉരസി മാറി.
നിന്ന നിൽപ്പിൽ ഫ്രീസ് ആയിപ്പോയി ഹന്ന. അവളുടെ ശരീരം വിറച്ചു പോയി. കൈലാസും പതറിപ്പോയി.
എങ്കിലും അവനത് പുറത്തു കാണിച്ചില്ല.
“പഞ്ചസാര വെള്ള അടപ്പുള്ള കുപ്പിയിൽ.” പറഞ്ഞിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ അവൻ പെട്ടെന്ന് തിരിച്ചു നടന്നു.
മുറിയിൽ കേറി കതക് അടച്ചു വച്ച് കട്ടിലിൽ പോയി കമഴ്ന്നു വീണവൻ.
നെഞ്ചൊന്ന് തിരുമ്മി. ക്ഷണ നേരം മാത്രമേ ചേർന്നു നിന്നുള്ളൂ. എങ്കിലും അവനവളുടെ മാംസത്തിന്റെ മാർദ്ദവം അറിഞ്ഞു. തലയിണയിൽ അവളുടെ മണം കൂടിയായപ്പോൾ കൈലാസിന്റെ ഉറക്കം
💬 Comments
View all comments