0%

Chapter Title : കനി [സോർബ]

Author : Kambikathakal Read All Parts 407

കൈകൾ കണ്ടു.. പെട്ടെന്ന് ആ മുഖം കാണാൻ തോന്നി.. അതാ അങ്ങനെ ചെയ്തേ.. പേടിപ്പിക്കാൻ ചെയ്തത് അല്ല, സോറി

കനി : മ്മ്

ഞാൻ : എന്നിട്ട് ഇപ്പൊ എന്നെ മനസിലായോ

കനി : കാഞ്ചിയമ്മ പറഞ്ഞു..

ഞാൻ : എന്താ ഇവിടെ വന്നിരിക്കുന്നെ?

കനി : അവിടുത്തെ ജോലി എല്ലാം കഴിഞ്ഞു.. സീസൺ അല്ലാത്ത കൊണ്ട് ജോലി കുറവാ.. ഈ അരുവിയുടെ അടുത്ത് ഇരിക്കാൻ എനിക്ക് ഇഷ്ടമാ..

ഞാൻ : കനി എവിടാ താമസം?? വീട്ടിൽ ആരൊക്കെ ഉണ്ട്??

കനി : അമ്മ മാത്രേ ഉള്ളു.. വീട് കുറച്ചു അപ്പുറത്താ

ഞാൻ : കനി തമിഴ് അല്ലെ, നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ??

കനി : വർഷങ്ങൾ ആയി ഇവിടെ ആ.. അത്കൊണ്ട് മലയാളം നന്നായി പഠിച്ചു.. ഞാൻ പോകുവട്ടോ..

ഞാൻ : ശെരി.. നാളെ കാണാം..

അവൾ പെട്ടന്ന് തന്നെ പോയി.. ഞാൻ ആ തണുത്ത വെള്ളത്തിലേക്ക് കാലുകൾ ഇട്ട് കരയിൽ ഇരുന്നു.. മനസിൽ കനി ആയിരുന്നു.. ഇത് വരെ ആരോടും തോന്നാത്ത എന്തോ ഒന്ന് കനിയോട് തോന്നുന്നു.. പ്രണയം ആണോ?? കണ്ട ഉടനെ പ്രണയം ഉണ്ടാവുമോ?? അവളുടെ ആ കണ്ണുകൾ, അത് എന്നെ വല്ലാതെ വേട്ടയാടുന്നു.. സൗന്ദര്യം എന്നത് കാണുന്നവരുടെ കണ്ണുകൾക്ക്‌ അനുസരിച്ചു മാറും.. നമ്മുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചു ആവും സൗന്ദര്യം നമുക്ക് തോന്നുക.. അങ്ങനെ ആണെങ്കിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി കനി ആണ്..

രാത്രി ആയപ്പോൾ ഇളയച്ഛൻ കുപ്പിയുമായി വന്നു.. ഞങ്ങൾ ഓരോന്ന് കഴിച്ചു വർത്തമാനം പറഞ്ഞിരുന്നു.. ദിവസങ്ങൾ കഴിഞ്ഞു

💬 Comments

View all comments