Chapter Title : കൺകെട്ട് [ആനീ]
അയാളോട് ഒന്ന് ചിരിച്ച ശേഷം ഡോർ തുറന്നു പുറത്തിറങ്ങി കൈകൾ ഒന്ന് വിടർത്തി.. ഊട്ടി യിലെ തനത് സ്റ്റൈലിൽ പണിത അ ഒറ്റ നില വലിയ വീട്ടിലേക്ക് നോക്കി ഒന്ന് നെടുവിർപ്പിട്ടു.
“ഞാൻ പോട്ടെ മേടം”
“ഓ സോറി രാഘവേട്ടാ പൈസ ഇപ്പം തരാം എത്രയാ”
തമിത തന്റെ ബാഗ് തുറന്നു…
“അതൊക്കെ ഞാൻ ദേവൻ സാറിനോട് മേടിച്ചോളാം മേടം , അതല്ലേ പഴക്കം, ഞാൻ പോട്ടെ സമയം ആറു മണി ആകാറായില്ലേ”
“ഓക്കേ”
തമിത അത് പറഞ്ഞപ്പോളേക്കും ഡ്രെവർ വണ്ടി സ്റ്റാർട്ട് ചെയ്തു പോയിരിന്നു…
പുറത്താകെ മഞ്ഞായിരിന്നു പോരാത്തതിന് നല്ല തണുപ്പും
“വൗ സൂപ്പർ പൊളി ക്ലമറ്റ് ”
അവൾ ഉള്ളിൽ പറഞ്ഞു കൊണ്ട് ചുറ്റിലുമൊന്നു നോക്കി ചെറുതായി ഇരുട്ടുവീണു തുടങ്ങിയിട്ടുണ്ട് പോരാത്തതിന് മഞ്ഞും, ഇ ഊട്ടിയിലേക്ക് ചേച്ചി കൃഷ്ണയെ കെട്ടിച്ചു വിട്ടിട്ട് ഇന്നേക്ക് രണ്ടുവർഷമായി കാണണം ചേച്ചി കൃഷ്ണയുടെയും ദേവന്റെയും ജീവിതം ആരെയും അസൂയ പെടുത്തുന്നതുതന്നെയായിരുന്നു, എന്തിനേറെ പറയുന്നു ചില നേരത്ത് തനിക്കുപോലും അത് തോന്നിയിട്ടുണ്ടെന്നു അവൾ ഓർത്തു..
എന്നാലും ചേച്ചി എന്താവോ വാതിൽ തുറന്നു വരാത്തത് സാധാരണ വീടിന്റെ മുന്നിൽ കാർ വന്നു നിന്നാൽ അപ്പോൾ തന്നെ ചേച്ചി ഇറങ്ങി വരുമായിരുന്നു ഇതെന്തു പറ്റി….
വീട്ടിലേക്ക് കയറി മുന്ന് തവണ കാളിംഗ് ബെൽ മുഴക്കിയ അവൾ അനക്കമൊന്നും കേൾക്കാത്തപ്പോൾ വാതിലിൽ പതിയെ തള്ളി നോക്കി അത് ലോക്കായിരിന്നില്ല അവൾ വേഗം തന്നെ വാതിൽ തുറന്നുകൊണ്ട് ഇരുട്ടു വീണ മുറികളിലെ മൊത്തം ലൈറ്റുകൾ ഇട്ടു വീടിനുള്ളിൽ പ്രകാശം പറന്നു……
ഇല്ല ചേച്ചി അവിടൊന്നുമില്ല എവിടെ
💬 Comments
View all comments