0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 15595

കണ്ണിലുദിച്ച കിനാവുകൾ

Kanniludicha Kinavukal | Author : Spulber


✍️… കാഴ്ചയിൽ അവന് തന്റെ അതേ പ്രായമാണെന്ന് അമ്പിളിക്ക് തോന്നി.. അല്ലെങ്കിൽ തന്നെക്കാൾ ഒന്നോ രണ്ടോ വയസ് പ്രായക്കുറവ്.. ഇപ്പോൾ മൂന്നാം ദിവസമാണവൻ തന്നെയും കാത്തെന്ന പോലെ വഴിയരികിൽ നിൽക്കുന്നത്..

ഇന്നും രാവിലെ ബസ് സ്റ്റോപ്പിനടുത്ത് അവൻ നിൽക്കുന്നത് കണ്ട് അമ്പിളിക്ക് അസ്വസ്ഥത തോന്നി.. അവൾ അവനെ ശ്രദ്ധിക്കാതെ പതിയെ നടന്ന് വന്ന് ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു..

വേറേയും ആൾക്കാരുണ്ട് ബസ് കാത്ത് നിൽക്കുന്നവർ.. അമ്പിളി അവനെ ശ്രദ്ധിക്കാതെ ഒരു പരിചയക്കാരിയോട് സംസാരിച്ച് നിന്നു.. ഇടക്ക് ആ സ്ത്രീയുടെ തോളിന് മുകളിലൂടെ അമ്പിളിയൊന്ന് പാളി നോക്കി,.

പെട്ടെന്നവൾ കണ്ണ് പിൻവലിച്ചു.. അവൻ തന്നെത്തന്നെ നോക്കി നിൽക്കുന്നു..പക്ഷേ,തന്നെ വലിച്ച് കീറുന്ന നോട്ടം ഒരുപാട് കണ്ടിട്ടുള്ള അമ്പിളി, അവന്റെ നോട്ടത്തിൽ കണ്ടത് ആരാധനയാണ്..കണ്ണുകളിൽ കണ്ടത് പ്രണയവും..

എന്നാലും അതൊന്നും അസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു അമ്പിളി..എത്രയോ ആൾക്കാരെ ഒരു ദിവസം കാണുന്നു.. പലതരത്തിലുള്ള നോട്ടം നോക്കുന്നു.. ഇതും അത് പോലെത്തന്നെ.. ബസ് വരുന്നത് കണ്ട് അമ്പിളി ഇറങ്ങി നിന്നു.. ബസിലേക്ക് കയറും മുമ്പ് അവൾ ഒന്നുകൂടി തിരിഞ്ഞ് നോക്കി.. അവനിപ്പഴും അതേ നോട്ടം തന്നെ..

ഗ്രാനേറ്റും,ടൈൽസും വിൽക്കുന്ന കടയിൽ അക്കൗണ്ടന്റാണ് അമ്പിളി.. മുപ്പത് വയസ് പ്രായം.. ജീവിക്കാൻ വരുമാനമില്ലാഞ്ഞിട്ടല്ല അമ്പിളി ജോലിക്ക് പോവുന്നത്..നല്ല സമ്പത്തുള്ള കുടുംബത്തിലെ അംഗം തന്നെയാണവൾ..എന്നാലും ഇനിയും വെറുതെയിരുന്നാൽ താൻ വിഷാദ രോഗിയായപ്പോവുമോ എന്ന് തോന്നിയപ്പോഴാണ് അമ്പിളി ഒരു ജോലിക്ക് ശ്രമിച്ചത്..അക്കൗണ്ടിംഗ് പഠിച്ചത് കൊണ്ട് വേഗം തന്നെ അവൾക്ക് ജോലി കിട്ടി.. ഇപ്പോൾ രണ്ട് മാസമായി അവളാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു..

അമ്പിളിക്ക് വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ..അഛൻ മരിച്ചു.. ഒരു ചേച്ചിയുണ്ട്.. അവൾ വിവാഹം കഴിഞ്ഞ് കുറച്ച് ദൂരെയാണ് താമസം..നന്നായി ആലോചിച്ച് തന്നെയാണ് അമ്പിളിയെ വിജയനെക്കൊണ്ട് കെട്ടിച്ചത്.. പക്ഷേ അവനൊരു ദുഷ്ടനായിരുന്നു.. നാല് മാസം കൊണ്ട് അമ്പിളിയുടെ നാൽപത് പവൻ അവൻ വിറ്റ് പുട്ടടിച്ചു.. കല്യാണമാലോചിക്കുമ്പോൾ ബിസിനസാണെന്ന് പറഞ്ഞ വിജയന് ഒരു പണിയുമില്ലെന്ന് കല്യാണത്തിന് ശേഷമാണ് അമ്പിളിക്ക് മനസിലായത്..

അമ്പിളിയുടെ സ്വർണം വിറ്റ് അവൻ ആർഭാടത്തോടെ ജീവിച്ചു..

💬 Comments

View all comments