0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.4K

തന്നെ പിടിച്ച് അമ്പിളി ഉറക്കത്തിലേക്ക് വീണു.. പക്ഷേ, അൽപ നേരത്തിനകം അവൾ ഞെട്ടിയുണർന്നു.. പിന്നെ അമ്പിളിക്ക് ഉറങ്ങാനായില്ല.. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഉറക്കം വരാതെ ഇടക്ക് മൊബൈലെടുത്ത് നോക്കി.

അവൻ വിളിച്ചില്ലെങ്കിലും,അവനെ അങ്ങോട്ട് വിളിക്കാതിരിക്കാനും, അവന്റെ ശബ്ദമൊന്ന് കേൾക്കാതിരിക്കാനും തനിക്കിനി ആവില്ലെന്ന് അമ്പിളി മനസിലാക്കിയപ്പോഴേക്കും നേരം ഒരു മണിയോടടുത്തിരുന്നു..

ഈ നേരത്ത് അവൻ ഉറങ്ങുകയായിരിക്കും എന്നറിയാം..എന്നാലും വിളിക്കാതിരിക്കാൻ ഇനി വയ്യ..അമ്പിളിയുടെ പ്രതീക്ഷക്ക് വിപരീതമായി ഒറ്റ ബെല്ലിന് സുധീർ ഫോണെടുത്തത് അവളെ ഞെട്ടിച്ചു.. ഈ നേരമായിട്ടും അവനുറങ്ങിയില്ലേ..

“ഹലോ… എന്താ അമ്പിളീ… ? “..

സൗമ്യതയോടെയുള്ള ആ ചോദ്യത്തിൽ തന്നെ അമ്പിളിയൊന്നുലഞ്ഞു.. പറയാൻ വന്നത് മറന്നു..

“ഹലോ… എന്താ ഈ നേരത്ത് വിളിച്ചത്… ?”..

വീണ്ടും സുധീർ ചോദിച്ചു..

“ അത്….എനിക്കൊരു… കാര്യം പറയാനുണ്ടായിരുന്നു…”..

“ പറ…”..

സുധീറിന്റെ ആ തണുപ്പൻ പ്രതികരണം അമ്പിളിക്ക് നിരാശയുണ്ടാക്കി.. താനങ്ങോട്ട് വിളിച്ചാൽ അവൻ ആവേശത്തോടെ സംസാരിക്കുമെന്നാണ് അവൾ കരുതിയത്..

“ അത്… ഇനി എന്നെ വിളിക്കരുത്… കാണാനും വരരുത്… “..

“ ഇത് അമ്പിളി ഇന്നലെ പറഞ്ഞതല്ലേ…

അതിന് ശേഷം ഞാൻ വിളിച്ചോ… കാണാൻ വന്നോ… ?.

ഇല്ലല്ലോ… ?.

പിന്നെന്തിനാ ഈ നേരത്ത് എന്നോടിത് പറയുന്നത്…?”..

അമ്പിളി ചമ്മിപ്പോയി.. ശരിയാണ്.. ഇന്നലെ അവനോട് കടുപ്പിച്ച് പറഞ്ഞാണ് താൻ ഫോൺ വെച്ചത്..തനിക്ക് താൽപര്യമില്ലെന്നും,തന്നെ ശല്യം ചെയ്യരുതെന്നും കടുപ്പിച്ചാണ് പറഞ്ഞത്..പിന്നെ അവൻ വിളിച്ചിട്ടുമില്ല.. പിന്നെന്തിനാണ് താനിപ്പോ അവന് വിളിച്ച് അങ്ങിനെ പറഞ്ഞത്..

ശെ.. വേണ്ടായിരുന്നു..

“ഉം… ഈ നേരത്ത് അമ്പിളി വിളിച്ചതെന്തിനാന്ന് എനിക്ക് മനസിലായി… ഉറക്കം വരുന്നില്ലല്ലേ… ?.

എനിക്കും ഉറക്കം

💬 Comments

View all comments