Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]
കന്യകയായൊരു പെൺകുട്ടിയെത്തന്നെ കിട്ടണം..
പോട്ടെ.. മറന്നേക്കാം.. സുധി അവന്റെ നല്ല മനസ് കൊണ്ടാണ് തന്നെ വിവാഹം കഴിക്കാൻ തയ്യാറായത്.. പക്ഷേ അത് വേണ്ട.. അവൻ തന്റെ നല്ലൊരു സുഹൃത്തായി ഇരുന്നോട്ടെ..
അങ്ങിനെ ഒരു തീരുമാനമാണ് അമ്പിളി എടുത്തതെങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോ അവൾക്കുറക്കം വന്നില്ല.. സുധിയുടെ ഒരു ഗുഡ്നൈറ്റിന് വേണ്ടി അവൾ കാത്തെങ്കിലും അതുണ്ടാവാത്തതിനാൽ അമ്പിളി അവന് ഒരു ഗുഡ്നൈറ്റയച്ചു..രണ്ട് മുയൽ കുഞ്ഞുങ്ങൾ പുതപ്പിട്ട് മൂടിക്കിടക്കുന്ന ഒരു ചിത്രവും..
അപ്പോ തന്നെ അത് സീനായതും, അവിടെ നിന്നെന്തോ ടൈപ്പ് ചെയ്യുന്നതും കുസൃച്ചിരിയോടെ അമ്പിളി കണ്ടു..
“എന്തേ, ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ അമ്പിളിക്ക്… ?”..
ആ മുയൽ കുഞ്ഞുങ്ങുൾ രണ്ടാളും പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ച് കിടക്കുന്നത് കണ്ടാണ് അവനത് ചോദിക്കുന്നത് എന്ന് അമ്പിളിക്ക് മനസിലായി..
“ ഇത് വരെ ഇല്ലായിരുന്നു… ഇപ്പോ ചെറിയൊരു പേടി… “..
അമ്പിളി മറുപടി അയച്ചു.. കുസൃതിയോടെ ചിരിക്കുന്ന ഒരു ഇമോജിയും..
ഉടനെ സുധീറിന്റെ കോൾ വന്നു..
“ ഒറ്റക്ക് കിടക്കാൻ പേടിയാണെങ്കിൽ നിന്റെ കെട്ട്യോനെ വിളി…”..
“ ഞാൻ വിളിച്ചാ എന്റെ കെട്ട്യോൻ ഓടി വരും…”..
“എന്നാ വിളിക്കെടീ…”..
“എനിക്ക് നല്ല സൗകര്യമില്ല…”:
“നീ വിളിച്ചാലൊന്നും അവൻ വരില്ല… അവന് നിന്നെ വേണ്ട…”..
“ എന്നാര് പറഞ്ഞു… ?..അവൻ പറഞ്ഞോ… ?”..
“പറഞ്ഞില്ല,എന്നാലും എനിക്ക് തോന്നി….”..
“എന്നാ തോന്നണ്ട…”..
“പേടിയാണെങ്കിൽ ഞാൻ വരാം കൂട്ടിന്…”..
“അയ്യടാ… അത് വേണ്ട…”..
“എന്താ… ?”..
“വേണ്ടാഞ്ഞിട്ട് തന്നെ…”..
“എനിക്ക് നല്ല കുളിര്… കെട്ടിപ്പിടിച്ച് കിടക്കാൻ തോന്നാ…”..
ആണുങ്ങളോട് സംസാരിക്കാനുള്ള പേടി അമ്പിളിക്കെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് തീരട്ടെ എന്ന്
💬 Comments
View all comments