0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.3K

അവൾക്കിഷ്ടമായി.. ഇപ്പോഴവൾ സന്തോഷവതിയാണ്..

ജോലി കഴിഞ്ഞ് വരുമ്പോ മോളും നല്ല അടുപ്പം കാണിക്കുന്നുണ്ട്..അമ്മയും മോളുമായി അവൾ സമാധാനത്തോടെ ജീവിച്ചു..

പക്ഷേ, ഒരാഴ്ചക്കകം വിജയൻ അവിടെച്ചെന്ന് പ്രശ്നമുണ്ടാക്കി..ആ മുതലാളി നല്ലവനായിരുന്നു.. ഈ സ്ഥാപനത്തിലേക്കിനി കാല് കുത്തിപ്പോകരുതെന്ന് പറഞ്ഞ് അയാൾ

വിജയനെ പിടിച്ച് പുറത്താക്കി.. റോഡിൽ നിന്ന് മുതലാളിയെ നാല് ചീത്തയും പറഞ്ഞാണ് വിജയൻ പോയത്.. എങ്കിലും പിന്നെ അവന്റെ ശല്യമൊന്നും ഉണ്ടായിട്ടില്ല..

ഇപ്പോൾ രണ്ട് മാസത്തിലേറെയായി അമ്പിളി ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.. അവൾക്കിപ്പോ സന്തോഷവും സമാധാനവുണ്ട്.. കുറച്ച് കാലം മുരടിച്ച് പോയ ശരീരവും മനസും ഒന്ന് തളിർത്തിട്ടുണ്ട്.. വിജയനുമായി ബന്ധം വേർപെടുത്താത്തത് മാത്രമാണ് അവൾക്കൊരു പ്രയാസമുള്ളത്.. മരിക്കേണ്ടി വന്നാൽ പോലും വിജയനുമൊത്ത്  ഒരു ജീവിതം ഇനിയില്ല എന്നവൾ ഉറപ്പിച്ചിരുന്നു.. ഒരാണ് തന്നെ തന്റെ ജീവിതത്തിലിനി വേണ്ട എന്നാണ് അമ്പിളിയുടെ തീരുമാനം..

ഇപ്പോൾ രണ്ട് മൂന്ന് ദിവസമായി ഒരു ചെറുപ്പക്കാരനെ അവൾ വഴിയരികിൽ കാണുന്നു.. ദിവസവും പലരേയും കാണാറുണ്ടെങ്കിലും ഇവനെ അമ്പിളി ശ്രദ്ധിക്കാൻ കാരണമുണ്ട്.. കണ്ടപ്പോഴൊക്കെ അവളെയും കാത്ത് നിൽക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.. പിന്നെ തന്നെക്കാണുമ്പോഴുള്ള അവന്റെ മുഖഭാവം.. ഒരു തരം ആരാധനയാണവന്റെ മുഖത്ത്.. അമ്പലത്തിൽ ചെന്ന് ദേവിയെ നോക്കും പോലെ.. കണ്ണുകളിൽ കടുത്ത പ്രണയവും..

പലജാതി നോട്ടത്തിൽ ഈ നോട്ടം വ്യത്യസ്ഥമാണെങ്കിലും അതിനോട് പ്രതികരിക്കാനൊന്നും അമ്പിളിക്ക് താൽപര്യമില്ലായിരുന്നു.. വിജയനെന്ന ഒറ്റ ആണിനെ മനസിലാക്കിയതോടെ ആൺ വർഗത്തിനെത്തന്നെ അവൾക്ക് വിശ്വാസമില്ലായിരുന്നു..

വീട്ടിൽ നിന്ന് അൽപ്പം നടന്ന് വേണം അമ്പിളിക്ക് ബസ് സ്റ്റോപ്പിലെത്താൻ.. ഒൻപത് മണിക്കാണവൾ വീട്ടിൽ നിന്നിറങ്ങുന്നത്.. ഒൻപതേകാലിന് ബസ് വരും.. വൈകിട്ട് അഞ്ച് മണിക്ക് ജോലി

💬 Comments

View all comments