0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.3K

യാതൊരു പ്രശ്നവുമില്ല.. കിടന്നാ ഉറങ്ങും.. പിന്നെ നേരം വെളുത്തിട്ടേ ഉണരൂ..

ഉറക്കം വന്ന് കൺപോളകൾ അടയുകയുകയായിരുന്നു.. മൊബൈൽ ബെല്ലടി കേട്ട് അമ്പിളിയൊന്ന് ഞെട്ടി.. ഈ നേരത്തിതാരാണ് എന്നവൾ അമ്പരന്നു.. നോക്കുമ്പോ ഒരു പരിചയമില്ലാത്ത നമ്പരാണ്..എന്നാലും ഈ നേരത്ത് എന്തേലും അത്യാവശ്യമില്ലാതെ ആരും വിളിക്കില്ലല്ലോ.. അവൾ ഫോണെടുത്തു..

“ഹലോ… ?”..

“ഹലോ… അമ്പിളിയല്ലേ… ?”..

പരിചയമില്ലാത്തൊരു ശബ്ദം..

“അ… അതെ.. “..

അമ്പിളിയുടെ ശബ്ദമൊന്ന് പതറി..

“ എന്നെ മനസിലായോ … ?”..

“ഇല്ല…”..

“നമ്മൾ രാവിലെയും കണ്ടതാ… “..

അമ്പിളിയൊന്നോർത്ത് നോക്കി.. അവൾക്ക് ആളെ മനസിലായില്ല..

“ ഞാനിന്ന് അമ്പിളിയുടെ വീട്ടിൽ വന്നിരുന്നു… അമ്മയാ നമ്പർ തന്നത്… അമ്പിളിയുടെ പേരും അമ്മയാ പറഞ്ഞ് തന്നത്… “..

പെട്ടെന്ന് അമ്പിളിക്ക് ആളെ മനസിലായി.. വോട്ടേഴ്സ് ലിസ്റ്റിന്റെ കാര്യം പറഞ്ഞ് ഒരാൾ വന്നിരുന്നെന്ന് അമ്മ പറഞ്ഞതാണ്.. പക്ഷേ അയാളെന്തിനാണ് ഈ നേരത്ത് വിളിക്കുന്നത്..?.

“എന്താ കാര്യം…?”..

കുറച്ച് പരുക്കൻ മട്ടിലാണ് അമ്പിളി ചോദിച്ചത്.. ഈ നേരത്ത് വിളിച്ചത് തനിക്ക് പിടിച്ചിട്ടില്ല എന്നയാൾക്ക് മനസിലായിക്കോട്ടെ എന്ന് കരുതിയാണ് അവൾ കടുപ്പിച്ച് ചോദിച്ചത്..

“ ഒരു കാര്യം പറയാനുണ്ടായിരുന്നു…”..

“എന്ത് കാര്യം…?..

ഈ നേരത്ത് വിളിച്ചാണോ കാര്യം ചോദിക്കുന്നത്… ?.. നിങ്ങൾക്കെന്തേലും അറിയണേൽ നാളെ പകല് വിളിക്കൂ… “..

“ ഫോൺ വെക്കല്ലേ… ഒരൊറ്റക്കാര്യം…

എനിക്ക് അമ്പിളിയെ ഇഷ്ടമാണ്… ഞാൻ വിവാഹം കഴിച്ചോട്ടെ… ?”..

നടുങ്ങിപ്പോയ അമ്പിളി ഫോൺ കട്ടാക്കി.. അവൾ വിറച്ച് പോയിരുന്നു..ഒരു പരിചയവുമില്ലാത്ത ഒരാൾ വിവാഹം കഴിച്ചോട്ടേന്ന്..ഇതാരാണ്..?.

പെട്ടെന്ന് അമ്പിളിയൊന്ന് ഞെട്ടി.. ഇതവനല്ലേ..?.

ഇപ്പോൾ കുറച്ച് ദിവസമായി വഴിയരികിൽ തന്നെയും

💬 Comments

View all comments