0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.3K

ഇന്നലെ രാത്രി തനിക്ക് ഫോൺ ചെയ്തവൻ..തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞവൻ..

ഇന്നലെ അറുത്ത് മുറിച്ച് പറഞ്ഞിട്ടും ഇന്നവൻ തനിക്ക് മെസേജ് അയച്ചിരിക്കുന്നു.. ഇവൻ തനിക്കൊരു ശല്യമായി മാറുമെന്ന് അമ്പിളിക്ക് തോന്നി.. മൊബൈൽ ബെഡിൽ വെച്ച് കുറച്ച് സമയം അവളതിലേക്ക് തന്നെ നോക്കിയിരുന്നു.. നാല് വോയ്സാണ് അവൻ അയച്ചത്..അത് കേൾക്കണോ വേണ്ടേന്നാണ് അമ്പിളി ആലോചിച്ചത്..

വേണേൽ അതെല്ലാം ഡിലീറ്റാക്കി അവന്റെ നമ്പറും ബ്ലോക്ക് ചെയ്യാം..എന്നാലും അവനെന്താണ് പറയുന്നതെന്ന് കേൾക്കാൻ ഒരു കൗതുകം.. അവളാ വോയ്സ് പ്ലേ ചെയ്തു..

“ഹായ് അമ്പിളീ… ദയവ് ചെയ്ത് ബാക്കി വോയ്സും കൂടി കേൾക്കണം…”..

അതായിരുന്നു ആദ്യത്തെ മെസേജ്.. പിന്നെയും അമ്പിളി ആലോചിച്ചു.. ബാക്കി കേൾക്കണോ…?.

കേട്ടേക്കാം..അവനെന്താണ് പറയുന്നതെന്നറിയാലോ..

“ ഞാനിന്നലെ പറഞ്ഞത് സത്യം തന്നെയാ… എനിക്കമ്പിളിയെ ഇഷ്ടമാണ്… വിവാഹം കഴിക്കാൻ താൽപര്യവുമുണ്ട്… അമ്പിളി നമ്പർ തരാത്തോണ്ടാണ് വീട്ടിൽ വന്ന് അമ്മയോട് കള്ളം പറഞ്ഞ് നമ്പർ വാങ്ങിയത്… ചെയ്തത് തെറ്റാണെങ്കിൽ ക്ഷമിക്കണം… “..

ഹും.. അവൻ ക്ഷമയൊക്കെ ചോദിക്കുന്നു..ഒരു പൂവാലന് ഇത്രയൊക്കെ മാന്യതയോ… ?..

തന്നെക്കുറിച്ച് ഒന്നുമറിയാതെയാണ് ഇവനീ പറയുന്നതെന്ന് അമ്പിളിക്ക് മനസിലായി.. പക്ഷേ,അവന്റെ അടുത്ത വോയ്സോടെ അമ്പിളിയുടെ ആ സംശയമങ്ങ് തീർന്ന് കിട്ടി..

“എനിക്കറിയാം, അമ്പിളി ഇപ്പോഴും വിജയന്റെ ഭാര്യയാണ്… ഒരു കുട്ടിയും അമ്പിളിക്കുണ്ട്… ഏതായാലും ഡിവോഴ്സ് കേസ് നടക്കുകയാണല്ലോ… ഞാൻ കാത്തിരിക്കാം… “..

അമ്പിളി ശരിക്കും ഞെട്ടിയത് ഇപ്പോഴാണ്..തന്റെ എല്ലാ ചരിത്രവും അവൻ മനസിലാക്കിയിരിക്കുന്നു..

“ ഞാനാരാണെന്നായിരിക്കും അമ്പിളി ചിന്തിക്കുന്നത്… പറയാം… അതിന് മുമ്പ് ചെറിയൊരു സൂചനയെങ്കിലും അമ്പിളിയെനിക്ക് തരണം… വെറുതെ കാത്തിരിക്കണ്ടല്ലോ… അമ്പിളിയൊരു മറുപടി തരാതെ ഞാനിനി

💬 Comments

View all comments