Chapter Title : കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]
പോവുന്നതിനു മുൻപ് ജാനകിയെന്നെ കെട്ടിപ്പിടിച്ചു…
"സോറി ആദീ….!!" അവൾ പറഞ്ഞു…
"എന്തിന്…??"
"ഇതൊക്കെ സംഭവിച്ചതിന് ഞാനും ഒരു കാരണമാണ്….!!"
"ഒന്നിനും ഒരാളെ മാത്രം കുറ്റം പറയാൻ പറ്റില്ലടോ…!!"
അവൾ ചിരിച്ചു…. ഒന്നുകൂടി എന്നെ കെട്ടിപ്പിടിച്ച് അവൾ അവിടെനിന്നു ഇറങ്ങി….
അന്ന് രാത്രി ആരതിയെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിട്ട് വരുമ്പോൾ എന്റെ മനസ്സ് ശൂന്യമായിരുന്നു…. അവളോട് പകയില്ല… സ്നേഹവുമില്ല… ഇനിയെന്ത് എന്നറിയില്ല…. കൂടെ ആരുമില്ല… ഒറ്റക്ക്…
4 മാസത്തിന് ശേഷമാണ് ഡിവോഴ്സ് കിട്ടിയത്… അപ്പോഴേക്കും ഞാൻ ഇതിൽ നിന്നെല്ലാം റിക്കവർ ആയിരുന്നു… എല്ലാം കഴിഞ്ഞ കഥപോലെയായി….
ഇപ്പൊ രണ്ടുമൂന്നു ദിവസമായി ജാനകിയുടെ ചിന്തകളാണ് മുഴുവൻ…. അവളെ വീണ്ടും കാണാൻ തോന്നുന്നു… അവളുമായി ഒന്നുകൂടെ….
പലതവണ ഫോൺ ചെയ്യാൻ തുണിഞ്ഞതാണ് പക്ഷെ വേണ്ടെന്ന് വെച്ചു…. പക്ഷെ ഇന്ന് വല്ലാത്തൊരു തോന്നൽ അവളെ വിളിക്കണമെന്ന്… ചിലപ്പോ പച്ചക്ക് പുച്ഛിക്കും… എന്നാലും ഒരു ശ്രമം….
ഞാൻ അവളെ വിളിക്കാൻ ഫോണെടുത്തു…. പെട്ടന്ന് വീട്ടിൽ കോളിങ്ങ് ബെൽ മുഴങ്ങി… ഞാൻ ഫോൺ മാറ്റിവെച്ച് പോയി വാതിൽ തുറന്നു…
"ഹായ് ആദീ….. ലോങ്ങ് ടൈം….!!"
അത് ജാനകിയായിരുന്നു…..
(അവസാനിച്ചു…..)
••••••••••••••••••••••••••••••••••••
നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തിന്റെ പോരായ്മകൾ മനസിലാക്കാൻ സഹായിക്കുന്നതും അടുത്ത കഥ എഴുതാൻ പ്രചോദനം നൽകുന്നതും…. അതുകൊണ്ട് ഒരു വാക്കിലെങ്കിലും ഒരു വരി എഴുതുക… ❤️❤️
സ്നേഹത്തോടെ അപ്പു….
💬 Comments
View all comments