0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.1K
കിടപ്പ് വശം മനസ്സിലായ അവളുടെ അമ്മ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "ഞാൻ വിളിച്ചാ അപ്പൊ ഇവിടെ എത്തിക്കോണം.. കേട്ടല്ലോ.. " അവൾ നിബന്ധന വെച്ചു.. "പിന്നല്ല... പറന്നു വരും ഞാൻ " ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളെ ചിണുങ്ങി കൊണ്ട് എന്നെ കെട്ടിപിടിച്ചു.എന്നെ പരിസരബോധം പഠിപ്പിക്കുന്നവളുടെ പക്വത കണ്ട് ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു. "ഇവറ്റകളെ ഒക്കെ ഒന്നിപ്പിച്ചില്ലെങ്കിൽ പിന്നെ ദൈവം ണ്ട് ന്നൊക്കെ പറയണത് വെറുതെ ആവും. !
ഞങ്ങളുടെ പ്രകടനം കണ്ട് അമ്മായിയമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു. കനത്ത നിശബ്ദതയായിരുന്നു ആ വാക്കുകളോടുള്ള പ്രതികരണം.പിന്നേം സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല.അതിനിടെ ലച്ചു എന്നെ വിളിച്ച് കേക്ക് ഓർഡർ ചെയ്യാൻ പറഞ്ഞു. "പെണ്ണിന്റെ ഫോട്ടോ വെച്ചിട്ട്ള്ളതായിക്കോട്ടേ " ലച്ചു എന്റെ കാതിൽ പറഞ്ഞു. "ആഹ് നടന്നത് തന്നെ, അത് ക്യാമറ വിരോധി ആണ് എന്റെ കയ്യിൽ പോലും ഒരു ആകെ സെൽഫി ആണ് ഇള്ളത് " "അത് മതിയെടാ.. അവളെ ക്രോപ് ചെയ്ത് ഒറ്റക്കാക്കിയ മതി. വേഗം ചെല്ല് " ലച്ചു ധൃതി കൂട്ടി പറഞ്ഞയച്ചു.അവള് കാണാതെ ഞാൻ വണ്ടിയും കൊണ്ട് പോയി കേക്കും കൊണ്ട് വന്നു. അപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞിരുന്നു.പിന്നെ എല്ലാവരുടെയും സാനിധ്യത്തിൽ ആ ചടങ്ങും നടന്നു. "സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന ഒരുത്തിയെ ആണല്ലോ ദൈവമേ എനിക്ക് കിട്ട്യേത്" കണ്ണ് നിറച്ചു നിക്കുന്ന അവളെ കളിയാക്കി കൊണ്ട് ഞാൻ കളിയാക്കി. "പോയി പണി നോക്ക് ഞാൻ കരഞ്ഞിട്ടൊന്നും ഇല്ലാ.." അവൾ കണ്ണ് തുടച്ചുകൊണ്ട്

💬 Comments

View all comments