Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
അവൾക്കപ്പോൾ !
"നമുക്കിറങ്ങിയാലോടാ
അമ്മയെ തറവാട്ടിൽ നിന്ന് കൂട്ടണ്ടേ?
സമയം ഏഴുമണിയായത് കണ്ട് ലച്ചു പറഞ്ഞു.
അതോടെ പെണ്ണിന്റെ മുഖത്തെ ബൾബ് കെട്ടു.തല കുനിച്ചു നിക്കുന്ന അവളെ ഞാൻ ചേർത്ത് പിടിച്ചപ്പോഴേക്കും പെണ്ണ് ചിണുങ്ങാൻ തുടങ്ങിയിരുന്നു.
"അമ്മൂസെ... “
ഉം... “
"രാവിലെ എണീക്കണം, മുടി നല്ലോണം ശ്രദ്ധിക്കണം, അച്ഛനോടും അമ്മയോടും കുറുമ്പ് കാട്ടരുത്, നല്ല കുട്ടിയായിട്ടിരിക്കണം,ചുമ്മാ കെടന്ന് കരയരുത്,
കേട്ടല്ലോ "
ഞാൻ ഒറ്റ ശ്വാസത്തിൽ നിർദ്ദേശങ്ങൾ നൽകിയതും അവൾ സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടി.
"അച്ഛനെന്ത് പറഞ്ഞാലും ദേഷ്യപ്പെടരുത്, ലച്ചുമ്മയെ നോക്കണം, അധികം സ്പീഡിൽ വണ്ടി ഓടിക്കരുത്, ആരോടും വഴക്കിനു പോവരുത്,
രാത്രി നേരത്തെ കെടന്നൊറങ്ങണം !
തിരിച്ചും കിട്ടി ഒരു ലോഡ് കൽപ്പനകൾ.
"രണ്ടിന്റെയും ഡയലോഗ് കേട്ടാ ഇവൻ വല്ല ഗൾഫിലും പോണ പോലെയാണ് "
ലച്ചു ആ അന്തരീക്ഷം ഒന്ന് മയപ്പെടുത്താൻ നോക്കി.
അധികം താമസിപ്പിക്കാതെ ഞങ്ങൾ ഇറങ്ങി.
നേരെ തറവാട്ടിലേക്ക് പോയി അച്ഛമ്മയെ കൂട്ടി വീട്ടിലേക്ക് പോയി. അവളില്ലാതെ ഇനി എത്ര ദിവസം തള്ളി നീക്കേണ്ടി വരുമോ എന്തോ.എല്ലാം പെട്ടന്ന് ശരിയായാൽ മതിയായിരുന്നു.അതിന് ആ തന്തപ്പടിക്ക് എന്ത് ബാധ കേറിയതാണാവോ.പിറ്റേന്ന് രാവിലേ എണീറ്റപ്പോ എട്ടുമണി കഴിഞ്ഞിരുന്നു.ഉമ്മറവാതിലിൽ ഉള്ള മുട്ട് കേട്ട് തുറന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് കണി കണ്ടത് ഉമ്മറത്തു ചാരു കസേരയിൽ ഗോപാലേട്ടൻ !
എന്റെ അച്ഛൻ!
ബാഗും തൂക്കി പിടിച്ചു എന്നെ കണ്ണെടുക്കാതെ നോക്കി നിക്കുകയാണ് കക്ഷി. ചിരിക്കുന്ന സ്വഭാവം പിന്നെ പണ്ടേ ഇല്ലാ.ഇപ്പോഴത്തെ അവസ്ഥയിൽ പിന്നെ പറയണ്ടല്ലോ.
"ആഹാ നേരത്തെ പോന്നോ "
അപ്രതീക്ഷിതമായി കെട്ട്യോനെ കണ്ട
💬 Comments
View all comments