0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.2K
അയാളുടെ ഭാര്യയുടെയും മക്കളുടെയും കരച്ചിൽ കണ്ട് അവിടെ നിക്കാൻ തോന്നീല എന്നതാണ് സത്യം.മൂന്ന് മക്കളിൽ ഒരാളുടെ കല്യാണം ഇനി കഴിയാനുണ്ട്. മനഃപൂർവ്വമല്ലെങ്കിൽ കൂടി മൂപ്പരുടെ മരണത്തിനു ഞാനാണല്ലോ കാരണക്കാരൻ എന്ന കുറ്റബോധം എന്നെ വല്ലാതെ വേട്ടയാടി കൊണ്ടിരുന്നു.അവിടുന്ന് നേരെ തറവാട്ടിലേക്ക് പോയി ഉണ്ണിയുടെ മൃതദേഹം കുറച്ച് നേരം നോക്കി നിന്ന് മനസ്സിനെ ആശ്വസിപ്പിച്ചു തിരിച്ചു പോന്നു. പിന്നീടുള്ള ദിവസങ്ങൾ എനിക്ക് വിശ്രമം ഇല്ലാത്തതായിരുന്നു.അമ്മുവിന്റെ കൂടെ തന്നെ മിക്കസമയവും അതിനിടെ ഗ്യാപ്പിൽ അവളുടെ അച്ഛനെയും അമ്മയെയും കാണാൻ പോവും.രണ്ട് പേർക്കും പൊള്ളലേറ്റിട്ടുണ്ട്.പക്ഷെ സീരിയസ് ഒന്നും അല്ലാ.അവരുടെ കാര്യങ്ങൾ പെട്ടന്ന് തീർത്തു കൊടുത്ത് ഞാൻ വേഗം അമ്മുവിന്റെ അടുത്തേക്ക് ഓടും.അച്ഛൻ ഇടയ്ക്കിടെ വീട്ടിൽ പോയി വരാറുണ്ടെങ്കിലും അമ്മ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്‌ത
അന്ന് മുതൽ കാവലിരിക്കാൻ തുടങ്ങിയതാണ്.ഞാൻ ഇടക്ക് പോയി ഡ്രസ്സ്‌ കൊണ്ട് വന്ന് കൊടുക്കും. എത്ര പറഞ്ഞാലും അമ്മ അവളുടെ അടുത്ത് നിന്ന് മാറില്ല.അധികം സംസാരിക്കണ്ട എന്ന് ഡോക്ടറുടെ മുന്നറിയിപ്പ് കിട്ടിയതോടെ അമ്മു സൈലന്റ് ആയി.ഞാനും ലച്ചുവും മാറി മാറി സംസാരിക്കും അവളത് കേട്ടുകൊണ്ട് അങ്ങനെ കിടക്കും.ജ്യൂസും കഞ്ഞി വെള്ളവും മാത്രം ആയിരുന്നു അവളുടെ ഭക്ഷണം.സ്ട്രോ വായിലേക്ക് വെച്ച് കൊടുത്താൽ അവൾ പതിയെ കുടിച്ച് തീർക്കും.എന്റെ പ്ലേറ്റിൽ നിന്നും അക്രമം കാണിച്ച് വാരിക്കഴിക്കുന്ന അവളുടെ അവസ്ഥ കണ്ട് പലപ്പോഴും എന്റെ കണ്ണ് നിറയാറുണ്ട്. അവളെ കാണിക്കാറില്ലെന്ന് മാത്രം.. ഉണ്ണിമാമയുടെ മരണവുമായി ബന്ധപ്പെട്ട് പിന്നീടുള്ള കുറച്ച് ദിവസങ്ങളിൽ പോലീസിന്റെ അന്വേഷണം തകൃതിയായി നടന്നു.പലകുറി ഞങ്ങളുടെയൊക്കെ മൊഴിയെടുത്തു.അവസാനം കൊലക്കുറ്റത്തിന് പിടിക്കപെടുമെന്ന് ഭയന്ന പ്രതി ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യാ ചെയ്തു

💬 Comments

View all comments