Chapter Title : കണ്ണന്റെ അനുപമ 2 [Kannan]
സംശയം ആണ്. അത് സമ്മാനിച്ചതിന്!. അവൾ എന്നോട് ചേർന്നിരുന്ന് എന്റെ പുറത്ത് ദേഹമുരുമ്മി ഇരുന്നു കൊണ്ട് പറഞ്ഞു. അവളുടെ ആ ഇരിപ്പ് എന്നെ ചൂടാക്കിയെങ്കിലും ഞാൻ മനസ്സ് കൊണ്ട് അങ്ങനെ ഒരു മൂഡിൽ ആയിരുന്നില്ല.
"ദേ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും വേദനിച്ച ദിവസം ഉണ്ടോന്ന് എനിക്കറിയില്ല ഇതിനും താങ്ക്സ് ".എന്റെ പരിക്ക് പറ്റിയ വിരൽ ഉയർത്തി പറഞ്ഞു.
അവൾ അത് കേട്ട് മുത്തുമണി പൊഴിയുംപോലെ ചിരിച്ചു.
"ആ അതിനിയും ഒടിയും "
മറുപടി ഉടൻ വന്നു. അല്ലെങ്കിലും കുടുംബത്തിലെ മിണ്ടാപൂച്ചക്ക് എന്റെ മുന്നിൽ നൂറു നാവാണ്. അല്ല ഞാനും അങ്ങനെ തന്നെ ആണല്ലോ?.
വീട്ടിൽ എത്തുമ്പോൾ സമയം മൂന്ന് മണി ആയിരുന്നു.നേരം വൈകിയതിനു അച്ഛമ്മയോട് അവൾ എന്തോ കള്ളം പറഞ്ഞു അതിന് തലയാട്ടികൊണ്ട് ഞാനും അകത്തു കയറി. അവൾ റൂമിൽ കയറി സാരി മാറ്റി ചുരിദാർ എടുത്തിട്ട് പുറത്തിറങ്ങിയപ്പോൾ ഞാൻ ഡ്രസ്സ് മാറ്റാൻ കയറി. പാന്റ് അഴിച്ചു മുണ്ട് എടുത്ത് ഉടുത്തു.ഷർട്ടും മാറിയപ്പോൾ ഭയങ്കര ഷീണം ഒന്ന് മയങ്ങാമെന്ന് കരുതിയപ്പോൾ അവൾ ഗ്ലാസിൽ വെള്ളവുമായി റൂമിൽ കയറി വന്നു.
"ഗുളിക കുടിക്കണ്ടേ മറന്നോ? അവൾ എന്നോട് ഗൗരവത്തിൽ പറഞ്ഞു.
"ആ ഞാൻ അത് മറന്നു". ഞാൻ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു. പിന്നെ കവർ തുറന്ന് ഗുളിക കുടിച് ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
"ഞാൻ ഒന്ന് കിടക്കട്ടെ. നല്ല ക്ഷീണം. "
"എന്നാ കട്ടിലിൽ കിടന്നോ ! ഈ തുണി ഞാൻ മാറ്റിതരാം. അവളുടെ സാരിയും മറ്റും കിടക്കയിൽ ആണ് അഴിച്ചിട്ടിരുന്നത് അവൾ അത്
💬 Comments
View all comments