Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
അവർ എന്നെ പങ്കുവെച്ചു. അതിനിടെ ആ തള്ളയും എന്നെ എന്തൊക്കെയോ പറഞ്ഞു.ആകെ കഞ്ചാവടിച്ച അവസ്ഥ ആയിരുന്നത് കൊണ്ട് എനിക്കൊന്നും ഓർമ ഇല്ല
"നീ പഠിക്കുന്ന കുട്ടി ആയോണ്ടാണ് TC തരാത്തത്" എല്ലാം കഴിഞ്ഞ് ഒടുവിൽ ഉഷ ടീച്ചർ ശവത്തിൽ ആണിയും അടിച്ചു. ആ സംഭവം കുറച്ചു കാലം ചർച്ചാ വിഷയം ആയിരുന്നു. പിന്നെ പലരും അത് മറന്നു തുടങ്ങി. ഒടുവിൽ ഞാൻ പോലും മറന്നു തുടങ്ങിയ നേരത്താണ് ഇവളെ വീണ്ടും കാണുന്നത്. ഞാൻ പ്ലസ് ടു ഓർമകളിൽ കുടുങ്ങി കിടക്കുകയാണെന്ന് മനസ്സിലായ ആതിര എന്റെ കയ്യിൽ തട്ടി എന്നെ ഉണർത്തി.
"മതി സ്വപ്നം കണ്ടത്... "അവൾ അപ്പോളും ചിരിക്കുന്നുണ്ട്.
"അന്ന് നീയാടി പന്നീ അതിന് കാരണം ".
ഞാൻ ആ സംഭവം ഓർമിച്ചുകൊണ്ടു അവളുടെ തലക്ക് പതിയെ കിഴുക്കി
"ആ ബെസ്റ്റ് അമ്മ ഫോൺ എടുത്തപ്പോ ബബ്ബബ്ബ അടിച്ചത് ആരാ? എന്നിട്ടിപ്പോ എനിക്കായോ കുറ്റം ".
അവൾ പരിഹാസത്തോടെ എന്നോട് പറഞ്ഞു.
"ഞാൻ ബബ്ബബ്ബ അടിച്ചൊന്നും ഇല്ല..... ഞാൻ കെറുവിച്ചു കൊണ്ടു പറഞ്ഞു.
"ആ മതി മതി അതൊക്കെ കഴിഞ്ഞില്ലേ. അന്നത്തെ സംഭവത്തിനു ശേഷം ഇന്നാണ് നിന്നെ ഒന്ന് മര്യാദക്ക് സംസാരിക്കാൻ കിട്ടുന്നെ ...അതെങ്ങനെ പിന്നെ എന്നെ കാണുമ്പഴേ ഓട്ടം ആയിരുന്നില്ലേ?
അവൾ വീണ്ടും ചിരിക്കാനുള്ള പുറപ്പാടാണ്.
"ഓ ഇനി പ്പോ ഇവിടേം രക്ഷ ണ്ടാവൂല ലെ..... "
ഞാൻ കളിയോടെ അവളോട് പറഞ്ഞു.
"ആ ഉണ്ടാവില്ല, നിന്നെ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല "...
'അവൾ ആ പറഞ്ഞതിൽ ഒരു ഹിഡൻ മീനിങ് ഇല്ലേ?...
"എന്നെ പരീക്ഷിക്കാണോ
💬 Comments
View all comments