Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
കണ്ടതും പത്രത്തിൽ നിന്ന് തല ഉയർത്തി നോക്കി വീണ്ടും വായന തുടർന്നു. ഞാൻ ബൈക്ക് പോർച്ചിൽ നിർത്തി ബാഗും എടുത്ത് ഉമ്മറത്തേക്ക് കയറി.
"എന്താടാ ഒരു മൂടിക്കെട്ടല്?
അമ്മ തല ഉയർത്താതെ ചോദിച്ചു.
"എന്തോന്ന് മൂടിക്കെട്ടാൻ?
ഞാൻ കൃത്രിമ ആത്മവിശ്വാസത്തോടെ മറുപടി നൽകി.
"ആ ഒന്നും ഇല്ലാതിരുന്നാല് മതി".
ഉടൻ മറുപടിയും എത്തി. ചാനൽ മാറ്റിയില്ലെങ്കി ശരിയാവില്ല എന്ന് മനസ്സിലാക്കിയ ഞാൻ ചെന്ന് ലച്ചുവിന്റെ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
"പിന്നേ നാളെ പരീക്ഷയല്ലേ. ചുമ്മാ ജാഡ കാണിക്കാതെ വന്നു ചായ എടുത്ത് താ ലച്ചൂ ....
"വേണേൽ എടുത്ത് കുടിക്ക്!
എന്റെ കൈ തട്ടി മാറ്റി അവിടെത്തന്നെ ഇരുന്നു അമ്മ വായന തുടർന്നു.
"പറച്ചിലിൽ മാത്രേ സ്നേഹം ഒള്ളൂ. നേരിട്ട് കണ്ടാൽ തിരിഞ്ഞുനോക്കുംകൂടെ ഇല്ല. "
ഞാൻ സെന്റി നാടകം എടുത്ത് അലക്കി. അതേറ്റു ! ആ നിമിഷം തന്നെ പത്രം മടക്കി എണീറ്റ് വന്നു. എന്റെ ചന്തിക്കൊരടിയും തന്നിട്ട് എന്നേം വലിച്ചു ഉള്ളിലേക്കു പോയി
"മുഴുവൻ കള്ളത്തരവും അറിയാ ചെക്കന്.. " പോകുന്നതിനിടെ അമ്മ പറഞ്ഞു.
"അച്ഛൻ വിളിച്ചാരുന്നോ അമ്മേ?
"ആ കുറച്ചു മുൻപേ വിളിച്ചേ ഒള്ളൂ. നിന്നോട് അവിടെക്ക് പോവാണെന്ന് കരുതി പഠിത്തം ഉഴപ്പണ്ടാന്ന് പറയാൻ പറഞ്ഞു."
റാൻ...
ഞാൻ കളിയാക്കുന്ന പോലെ കൈ കൊണ്ടു മുഖം പൊത്തി കുനിഞ്ഞു കൊണ്ടു പറഞ്ഞു. ചായക്ക് പഴംപൊരി ഉണ്ടാക്കി വെച്ചിരുന്നു അമ്മക്കുട്ടി.
"ഇതെന്തിനാ ഇത്രേം. നാട്ടുകാർക്ക് മൊത്തം ഇവിടുന്നാണോ ചായ?
പാത്രത്തിൽ കുറെ കണ്ടപ്പോൾ ഞാൻ തിരക്കി.
"അത് നീ
💬 Comments
View all comments