Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
കുറച്ച് ദിവസമായിട്ട് ഇതാണ് അവസ്ഥ. മനസ്സിൽ എന്തോ വെച്ച് സംസാരിക്കുന്നത് പോലെ. അങ്ങനെ വിട്ടാൽ പറ്റില്ല. വിഷയം മാറ്റണം "എന്തായാലും അടുത്ത മാസം LDC ലിസ്റ്റ് വരും ഒരു വർഷത്തിനുള്ളിൽ പോസ്റ്റിംഗും ഉണ്ടാവും......... "
"അയിന്....? ലച്ചു പുച്ഛഭാവത്തോടെ എന്നെ നോക്കി...
"അല്ലാ ഞാനൊരു കല്യാണം കഴിച്ചാലോന്ന് ആലോചിക്ക്യാ... "
"ആ അത് വളരെ നല്ലതാ....
"ലച്ചൂന് എന്റെ ഭാവി വധുവിനെ പറ്റി വല്ല സങ്കൽപ്പവും ണ്ടോ..? പരിഗണിക്കാൻ പറ്റുവൊന്ന് നോക്കാം.... " എന്റെ മടിയിൽ കിടന്നോണ്ടുള്ള കൊഞ്ചൽ കേട്ട് ലച്ചുവിന് ചിരി വരുന്നുണ്ടെങ്കിലും ഗൗരവം നടിചിരിക്കുവാണ്...
"നീ ഏത് ഏപ്പരാച്ചിയെ കെട്ടിയാലും എനിക്കൊര് തേങ്ങയും ഇല്ലാ.. പക്ഷെ എന്റെ തലയിൽ കേറാൻ വന്നാ രണ്ടിനേം മണ്ണണ്ണ ഒഴിച്ച് കത്തിക്കും... "
"അയിനാര് വരുന്നു.. ഞങ്ങൾ വേറെ എവിടേലും പോയി ജീവിക്കും.... "
"മിക്കവാറും വേണ്ടി വരും....
ലച്ചു എന്നെ നോക്കാതെ പറഞ്ഞു.
"ഏതെങ്കിലും രണ്ടാം കെട്ട് നോക്കിയാലൊന്നാ ഇപ്പൊ അതാണ് ട്രെൻഡ്... "
"അയ്യോ അപ്പൊ ആതിര എന്ത് ചെയ്യും. ഞാനെന്റെ മരുമോളായി അവളെ കണ്ടു പോയി.. "
എന്നെ ഞെട്ടിച്ചു കൊണ്ട് മറുപടി വന്നു. എന്നെ നോക്കി കളിയാക്കി ചിരിക്കുവാണ് കക്ഷി ഇതെവിടുന്നറിഞ്ഞു പണ്ടാരമടങ്ങാൻ... !
"ഏത് ആതിര...?
ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.
"ഹാ മറന്ന് പോയോ നമ്മടെ പഴേ പ്ലസ് റ്റു ആതിര.നിങ്ങളൊരുമിച്ചല്ലേ ഇപ്പൊ.... "
"ഇതൊക്കെ എന്റെ മാതാശ്രീ എങ്ങനറിഞ്ഞു?.. വല്ലാത്ത ജാതി തന്നെ... !
"അതൊക്കെ ഞാൻ അറിയും.എന്റെ നെറ്റ്‌വർക്ക് ഡബിൾ സ്ട്രോങ്ങാ...."
ലച്ചു വിജയീഭാവത്തിൽ എന്നെ നോക്കി
💬 Comments
View all comments