Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
അവൾ പറഞ്ഞു നിർത്തി.
"അപ്പൊ നീയെന്തിനാ അമ്മയെ വിളിച്ചു നമ്മുടെ കാര്യം പറഞ്ഞെ?
ആ ചോദ്യം വളരെ സ്വാഭാവികമായി എന്നിൽ നിന്നുയർന്നു.. അതിനും അവൾ ചിരിക്കുകയാണ് ചെയ്തത്.
"ആ അത് നിന്റെ പെണ്ണിന്റെ ഐഡിയ ആണ്. അമ്മയുടെ റഡാറിൽ എന്നെ ഇട്ടുകൊടുത്ത് നിങ്ങൾക്ക് രക്ഷപ്പെടാൻ ഉള്ള തന്ത്രം.. ".
ഞാൻ അന്തം വിട്ടിരുന്നു പോയി. എന്റെ പെണ്ണ് ഇതിനിടയിൽ ഇത്രേം ഒക്കെ ഒപ്പിച്ചെന്നോർത്ത് ഞാൻ തന്നെ അതിശയിച്ചു.ഞങ്ങളെ രക്ഷിക്കാൻ സ്വയം ചാവേറായ അതിരയോട് പറഞ്ഞതിൽ എനിക്കുള്ള കുറ്റബോധം വീണ്ടും കൂടി..
"ഡീ സോറി. ഞാനിതൊന്നും അറിയാതെ."
ഞാനവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ക്ഷമാപണം നടത്തി..
"കൊണ്ട് പോടാ അവന്റെ കോപ്പിലെ സോറി.നീയാ പെണ്ണിനെ കളഞ്ഞിട്ട് പോവാതിരുന്നാ മതി. നിന്നെ അതിന് ജീവനാ..."
അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് എന്നെ ഉപദേശിച്ചുകൊണ്ട് എണീറ്റു.
"എന്നാ ശരി മോൻ വിട്ടോ ആൾക്കാര് വല്ലതും പറഞ്ഞുണ്ടാക്കും."
അവൾ ചിരിയോടെ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.എനിക്കപ്പോഴും എന്റെ വായിൽ നിന്ന് വീണ വാക്കുകളെ കുറിച്ചുള്ള കുറ്റബോധമായിരുന്നു.
ഡീ...
ഞാൻ പതിയെ അവളെ വിളിച്ചു.
"ഉം.. ഇനി എന്താടാ.. "
അവൾ എന്റെ അടുത്തേക്ക് വന്ന് തോളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ അവളെ മുറുക്കെ കെട്ടിപിടിച്ചു. അവളെതിർക്കുമെന്ന് വിചാരി ച്ചെങ്കിലും അവൾ ഒന്നും മിണ്ടാതെ എന്നെയും കെട്ടിപിടിച്ചു.
"ഇനി മുതൽ നീ എന്റെ കൂടപ്പിറപ്പാണ്.. എന്റെ സ്വന്തം പെങ്ങൾ"
ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം നിശബ്ദയായി..
"ഓഹ്.. അപ്പ്രൂവ്ഡ്..
💬 Comments
View all comments