Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
കേട്ടപ്പോൾ അവൾ അന്തം വിട്ടുകൊണ്ട് എന്നെ നോക്കി.ഞാൻ അവളിൽ നിന്നും മാറി നിന്ന് കണ്ണുതുടച്ചു.പിന്നെ പേഴ്‌സ് തുറന്ന് എന്റെ ബ്രേസ്ലെറ്റും മാലയും മാറ്റി ഞാൻ പണികഴിപ്പിച്ച താലിമാല എടുത്ത് അവളുടെ നേരെ നീട്ടി.
"ഇതൊക്കെ ഞാൻ ആർക്ക് വേണ്ടീട്ടാ..... പോടീ.... പോയി…..
സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു പോയി.ദേഷ്യത്തിൽ ആ താലി ഞാൻ മുറ്റത്തേക്ക് നീട്ടി എറിഞ്ഞു അവൾക്ക് പുറം തിരിഞ്ഞു നിന്നു.
"എന്താ കണ്ണാ അവടെ....?
അച്ഛമ്മ ഉള്ളിൽ നിന്ന് വിളിച്ചു ചോദിച്ചു. ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി.അച്ഛമ്മ വല്ലതും കേട്ടു കാണുമോ.?
"ഞാൻ ഫോണിൽ പറഞ്ഞതാ അച്ചമ്മാ.. കൂട്ടുകാരിയാ..."
ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്ത് ഉത്തരം നൽകി. അമ്മു അപ്പോഴും എന്നെ തന്നെ നോക്കി നിക്കുവാണ്. എല്ലാം അബദ്ധമായി എന്ന ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു. അവൾ എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ഞാൻ പക്ഷെ മുഖം വെട്ടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു.
അവൾ ഒന്നും മിണ്ടാതെ എന്റെ മുന്നിലൂടെ സ്റ്റെപ്പിറങ്ങി മുറ്റത്തു നിന്ന് ഞാൻ വലിച്ചെറിഞ്ഞ മാല എടുത്ത് കയ്യിൽ പിടിച്ചു. തിരിച്ചു എന്റെ അടുത്തെത്തിയപ്പോൾ എന്നെ ഒന്ന് നോക്കി. അപ്പോഴും ആ കണ്ണുകൾ കലങ്ങി തന്നെ ഇരുന്നു.
"സോറി...
പതിഞ്ഞ ശബ്ദത്തോടെ അവൾ എന്നോടായി പറഞ്ഞു. ഞാൻ മൈൻഡ് ചെയ്തില്ല. ആദ്യമായി അവളെ കൈവെച്ച കുറ്റബോധം എനിക്കും ഉണ്ടായിരുന്നു. എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കണ്ട അവൾ എന്റെ പിന്നിലൂടെ വന്ന് എന്നെ കെട്ടിപിടിച്ചു.
"സോറി പറഞ്ഞില്ലേ പോന്നൂസേ ഒരബദ്ധം പറ്റിപ്പോയി... ക്ഷമിക്ക്..
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് എന്റെ പിന്കഴുത്തിൽ ഉമ്മവെച്ചു.
"എനിക്കൊന്നും കേൾക്കണ്ടാ.. മാറങ്ങോട്ട്... "
ഞാൻ ദേഷ്യത്തോടെ പറഞ്ഞ് അവളെ തള്ളി മാറ്റിയെങ്കിലും അവൾ വീണ്ടും വന്ന് എന്നെ കെട്ടിപിടിച്ചു.
"ഞാൻ മാറില്ല...
അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു അങ്ങനെ തന്നെ നിന്നു. ഞാൻ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൾ ബലം പ്രയോഗിച്ചു പിടുത്തം മുറുക്കി.
"നിന്നോട് മാറാന പറഞ്ഞെ.. ഇനീം കൊള്ളും അല്ലെങ്കി..
ഞാൻ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞു. അപ്പോഴും ഞാനവളുടെ കണ്ണിലേക്കു നോക്കിയില്ല. ആ
💬 Comments
View all comments