Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
ഉണ്ടായില്ലല്ലോ "
ഞാൻ പതിയെ ചോദിച്ചു.
"കണ്ണേട്ടനില്ലേ ടെൻഷൻ...
ണ്ട്.. നിക്കറിയാം "
അവൾ ശബ്ദമിടറിക്കൊണ്ട് പറഞ്ഞു. ഞാനെത്ര ഒളിപ്പിച്ചു വെച്ചാലും എന്റെ സങ്കീർണമായ മനോവിചാരങ്ങൾ പോലും അവൾക്ക് അനായാസം വായിച്ചെടുക്കാൻ കഴിയും !
"ഇങ്ങോട്ട് നോക്കിക്കേ, വഴക്ക് കൂടാൻ എന്തെങ്കിലും പറയുമെന്നല്ലാതെ നീ നിന്നെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.പക്ഷെ പറയാനുള്ളത് മറ്റൊന്നാണ് "
"എന്താ..
അവൾ നിഷ്കളങ്കമായി നോട്ടമെറിഞ്ഞു.
"ഒന്ന്. ഈ ലോകത്ത് ഇനി ഏതൊക്കെ രംഭമാര് ഒരുങ്ങിക്കെട്ടി വന്നാലും എത്ര വർഷം കഴിഞ്ഞാലും ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും മരിച്ചു പോയാൽ പോലും എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവൾ എന്നും എന്റെ കുഞ്ഞു ആയിരിക്കും.നമ്മളെ പിരിക്കാൻ വേണ്ടി പലരും പല കഥയും പറയും പലതും ചെയ്യും. അപ്പോഴൊന്നും ഞാൻ നിന്നെ മറന്നുവെന്നോ സ്നേഹിക്കുന്നില്ലന്നോ വാവ ഒരിക്കലും കരുതരുത്. "
ഞാനവളുടെ താടിക്ക് കൈ പിടിച്ചുയർത്തിക്കൊണ്ടത് പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം എന്റെ കണ്ണിലേക്കു നോക്കി നിശബ്ദമായിരുന്നു..
"എനിക്കറിയാം !എന്റെ പൊന്നൂസ് എന്നെ സ്നേഹിച്ച പോലെ വേറെ ആരെയും സ്നേഹിച്ചിട്ടില്ലാന്നും. ഇനിയൊട്ട് അതിന് കഴിയില്ലാന്നും.പേടിക്കണ്ട മരണം വരെ എനിക്ക് ഈ സ്നേഹവും വിശ്വാസവും ഒരു കേടും പറ്റാതെ എന്റെ മനസ്സിലുണ്ടാവും പോരെ "
അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു.
"മതി. ഇനിയൊന്ന്, എന്തൊക്കെ പ്രശ്നങ്ങൾ ണ്ടായാലും മോങ്ങാൻ നിക്കാതെ കട്ടക്ക് കൂടെ നിന്നോണം.ചെറിയ എന്തെങ്കിലും വരുമ്പോഴേക്കും മനസ്സ് തകർന്ന് അരുതാത്തതൊന്നും കാണിക്കരുത്. ഞാൻ പറഞ്ഞതോർമയുണ്ടല്ലോ ഈ ലോകം മൊത്തം എതിർത്താലും നമ്മള് പുഷ്പം പോലെ അതൊക്കെ നേരിടും.എന്നിട്ട് കുറെ കാലം
💬 Comments
View all comments