0%

Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Author : kannan Read All Parts 1217

മതി "

ഞാൻ ലച്ചുവിന്റെ കണ്ണ് തുടച്ചു കൊണ്ട് എണീറ്റു.അപ്പോഴാണ് എന്റെ സെന്ററിൽ നിന്ന് വൈശാഖേട്ടൻ വിളിക്കുന്നത്.

"ഡാ നീ അറിഞ്ഞില്ലേ..?

മറുതലക്കൽ ഫോണിലൂടെ വേറെ ശബ്ദങ്ങളും കേൾക്കുന്നുണ്ട്.

"ആ അമ്മ പറഞ്ഞു."

ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി..

"തകർത്തല്ലോ പന്നീ നീ. സെന്ററിലേക്കൊന്ന് വന്നേ..
ഇവിടെ എല്ലാരും ഉണ്ട്.. വേഗം വാ
"വൈശാഖേട്ടൻന്റെ സന്തോഷത്തോടെ പറഞ്ഞു.

"ആ ഞാൻ ഇറങ്ങുവാ... "
ഞാൻ ഫോൺ വെച്ചു. ലച്ചുവിനോട് യാത്ര പറഞ്ഞ് ഇറങ്ങി. അപ്പോഴാണ് ഓർത്തത് അമ്മുവിനെ വിളിച്ചില്ലല്ലോന്ന്..അല്ലങ്കിൽ വേണ്ടാ നേരിട്ട് പോയി പറയാം
ഞാൻ വേഗം സെന്ററിലേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ എല്ലാവരും ഉണ്ട്. ഓരോരുത്തരായി വന്ന് കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഞാൻ ഓഫിസിലേക്ക് കയറി.
വൈശാഖേട്ടൻ കസേരയിൽ നിന്നെണീറ്റു വന്ന് എന്നെ ചേർത്ത് പിടിച്ചു..

"നീ റാങ്ക് ലിസ്റ്റിൽ വരുമെന്ന് ഉറപ്പായിരുന്നു.പക്ഷെ ഇത്രക്കങ്ങോട്ട് കേറുമെന്ന് കരുതീല.. പൊളിച്ചു മുത്തേ.. "

എന്റെ തോളിൽ തട്ടി അഭിനന്ദിച്ചുകൊണ്ട് മൂപ്പര് പറഞ്ഞു.

"ആവൂ .. "

.പുറത്ത് അത്യാവശ്യം ശക്തിയിലുള്ള അടി കൊണ്ട് ഞാൻ ഒന്ന് പുളഞ്ഞു പോയി..
തിരിഞ്ഞു നോക്കുമ്പോൾ ആതിര ഇടുപ്പിൽ കൈകൾ കുത്തി എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നു.അവളുടെ പിന്നിൽ അവിടുത്തെ എല്ലാവരും എന്നെ നോക്കി നിൽക്കുന്നുണ്ട്.

"എന്താടാ പന്നീ ഞാൻ വിളിച്ചിട്ടെടുക്കാഞ്ഞേ.. "

"സോറി പെണ്ണെ ഞാൻ ഉറങ്ങിപ്പോയി.. "

ഞാൻ അവളെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു.അവൾ ചിണുങ്ങിക്കൊണ്ട് എന്നെ പറ്റിച്ചേർന്നു നിന്നു.
അത് കണ്ട് പിറകിൽ നിന്നും അർത്ഥം വെച്ച ചിരിയും അടക്കം പറച്ചിലുകളും ഉയരാൻ തുടങ്ങി.

"ആരും തെറ്റിദ്ധരിക്കണ്ട ഇതെന്റെ പെങ്ങളാ... "

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ ഗമയോടെ കൂട്ടുകാരികളെ നോക്കി ഖോഷ്ടി കാണിച്ചു.

"എന്നാ ആങ്ങളേം പെങ്ങളും വന്നേ ചെറിയ പണിയുണ്ട് "

വൈശാഖേട്ടൻ ചിരിയോടെ പറഞ്ഞു.മുന്നിൽ നടന്നു.ഞങ്ങൾ പിന്നാലെയും റീഡിങ് റൂമിൽ ഒരു കേക്ക് സെറ്റപ്പ് ആക്കിയിട്ടുണ്ട്. അതിൽ കൺഗ്രാജുലേഷൻസ് അഭി എഴുതിയിരിക്കുന്നു. കയ്യടികൾക്കും മൊബൈൽ ക്യാമറകൾക്കും നടുവിൽ നിന്ന് ഞാൻ കേക്ക് മുറിച്ച് ഒരു കഷ്ണം ആതിരയ്ക്കും പിന്നെ വൈശാഖേട്ടനും

💬 Comments

View all comments