Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
!
നടപ്പില്ല മോനെ... "
അവൾ എടുത്തടിച്ച പോലെ പറഞ്ഞുകൊണ്ട് വീണ്ടും എന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി.
"പോയി ചാവെടി..!
അവൾടെ ഒര് പോസ്.... "
ദേഷ്യത്തോടെ അവളെ തള്ളി മാറ്റിക്കൊണ്ട് ഞാൻ എണീറ്റ് പുറത്തേക്കിറങ്ങി. പല്ലുതേപ്പും കുളിയും കഴിഞ്ഞ് ചായ കുടിക്കാൻ ചെന്നിരുന്നു.അപ്പോഴും ഞാൻ ഒരക്ഷരം അവളോട് മിണ്ടിയില്ല. വീർപ്പിച്ചു കെട്ടിയ മുഖവുമായി അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.അച്ഛമ്മ ഉള്ളതോണ്ടാവും ഒന്നും മിണ്ടിയില്ല.അച്ഛമ്മ എണീറ്റ് പോയി കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചു...
"അമ്മൂ....
മറുപടിയില്ലാ
"കുഞ്ഞൂ ...
ഉം...
മടിച്ചുകൊണ്ട് അവള് മൂളി.
"എന്നോടുള്ള ദേഷ്യം ഭക്ഷണത്തിനോട് കാണിക്കണ്ട കഴിച്ചേ.."
ഞാൻ പ്ലേറ്റ് അവളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു.
"എനിക്ക് വേണ്ടാ വിശപ്പില്ല... "
അവൾ എന്നെ നോക്കാതെ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു.
"മര്യാദക്ക് കഴിക്കാനാ പറഞ്ഞെ...!
ഞാൻ സ്വരം കടുപ്പിച്ചു..
"എന്നെ ആരും ഭരിക്കാൻ വരണ്ട.. "
അത് പറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദമിടറിയിരുന്നു.
"ഇല്ലാ വരുന്നില്ല...
കഴിച്ചാൽ മതി. പട്ടിണി കെടക്കണ്ട..
ഞാൻ അവളെ നോക്കാതെ പറഞ്ഞു..
അത് കേട്ടപ്പോൾ അവൾ കസേരയിലിരുന്ന് കഴിക്കാൻ തുടങ്ങി. ഞാൻ അവൾക്ക് വിളമ്പി കൊടുത്തെങ്കിലും പരസ്പരം നോക്കിയത് പോലും ഇല്ലാ.
കഴിച്ചു കഴിഞ്ഞ് ഡ്രെസ് മാറ്റാനായി റൂമിൽ കയറി കയ്യിൽ കിട്ടിയ ഷർട്ട് എടുത്തിടാൻ തുടങ്ങുമ്പോൾ അവൾ വന്ന് അലമാരയിൽ നിന്ന് അയൺ ചെയ്ത് വെച്ച പാന്റ്സും ഷർട്ടും എടുത്ത് ഞാൻ കാണാനായി കട്ടിലിലേക്കിട്ടുകൊണ്ട് ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി.പെണ്ണിന്റെ കുറുമ്പ് ആലോചിച്ചു ചിരിച്ചു കൊണ്ട് ഞാനതെടുത്ത് ധരിച്ച് റെഡിയായി.
അവളുടെ വീട്ടിലെത്തുന്നത് വരെ ഞങ്ങൾ ഒരക്ഷരം പോലും സംസാരിച്ചില്ല.എന്നാലും
💬 Comments
View all comments