0%

Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Author : kannan Read All Parts 2.9K

ഇവൾടെ കഷ്ടപ്പാടും ദുരിതവും അറിഞ്ഞപ്പോ തനിച്ചാക്കാൻ തോന്നീല്ല.. ഇനി മരണം വരെ തനിച്ചാക്കേം ല്ലാ... !

അല്ലാതെ ഭർത്താവ് നാട്ടിലില്ലാത്ത ചെറിയമ്മയുടെ വശീകരിച്ചെടുത്ത്‌ കാമം തീർക്കാൻ നടക്കുന്ന ഞരമ്പ് രോഗിയല്ല ഞാൻ... !"

അവളുടെ അച്ഛനെ നോക്കിയാണ് ഞാനത് പറഞ്ഞത്. അത് കേട്ടതും എല്ലാവരും നിശബ്ദരായി. കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം മോഹനേട്ടൻ ചെറു ചിരിയോടെ തുടർന്നു.

"അതൊക്കെ നിങ്ങളുടെ ന്യായീകരണങ്ങൾ അല്ലെ കുട്ടികളെ. അല്ലെങ്കിൽ തന്നെ അന്തസ്സുള്ള ഒരു തറവാട്ടിലേക്ക് കെട്ടിച്ചു വിട്ട ഒരു പെണ്ണിന് എന്ത് കഷ്ടപ്പാട് വരാനാ. നല്ല തന്റേടമുള്ള ഒരുത്തനല്ലേ അവളെ കെട്ടിയത്...?

"സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ച് മറ്റൊരു ചെറുപ്പക്കാരനെ ഭോഗിക്കുന്നതാണോ നിങ്ങളീപറഞ്ഞ തന്റേടം?

എന്റെ ശബ്ദം ഞാനറിയാതെ ഉയർന്നു. ഞാനാ ചോദ്യത്തിന് കാത്തിരിക്കുകയായിരുന്നു.എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞു.അവളാ വീട്ടിൽ അനുഭവിക്കുന്ന എല്ലാം..
എല്ലാം കേട്ട് അവളുടെ അച്ഛനും അയാളും അന്ധാളിപ്പോടെ പരസ്പരം നോക്കി..

"ശരിയാണോ അമ്മൂ ഈ പറയണതൊക്കെ?

അവളുടെ അച്ഛൻ അവിശ്വസനീയതയോടെ ചോദിച്ചു

"അവളോട് ചോദിക്കണ്ട. ഒക്കേ ശരിയാണ്. ന്റെ കുട്ടി കൊറേ അനുഭവിച്ച്ട്ട് ണ്ട്. "

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവളുടെ അമ്മയാണത് പറഞ്ഞത്.അത് കേട്ട് അമ്മു ഏങ്ങലടിച്ചു കൊണ്ട് അവരുടെ തോളിലേക്ക് വീണു. രണ്ട് പേരും കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

"പിജി വരെ പഠിച്ച, പതിനാറു വർഷം ഡാൻസ് പഠിച്ച നിങ്ങടെ മോളെ കൂട്ടിലടച്ചതല്ലാതെ നിങ്ങള് തലേലേറ്റി നടക്ക്ണ മരുമകൻ ഇത്രേം കാലത്തിനിടെ ഒരു ദിവസമെങ്കിലും ഇവൾക്ക് സമാധാനം കൊടുത്തിട്ടുണ്ടോന്ന്, ഇവളെ സ്നേഹിച്ചിട്ടുണ്ടോന്ന് നിങ്ങള് അന്വേഷിച്ചിട്ടുണ്ടോ?"

അത്യധികം ധാർമിക രോക്ഷത്തോടെയാണ് ഞാനത്

💬 Comments

View all comments