Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]
ആ മനുഷ്യനെ ഞാൻ ഒരു നിമിഷം നോക്കി നിന്നു പോയി.
"അമ്മൂസെ... "
ഉമ്മറത്തേക്ക് കയറി ഞാൻ കതകിൽ തട്ടി വിളിച്ചു.
എന്റെ വിളികാത്തിരുന്ന പോലെ ഒരു കൊലുസിന്റെ ശബ്ദം അടുത്തേക്ക് ഓടി വരുന്നത് ഞാൻ അറിഞ്ഞു.ഉമ്മറവാതിൽ തുറന്ന് ഒരു തേങ്ങലോടെ അവൾ എന്നെ വന്ന് മുറുക്കെ കെട്ടിപിടിച്ചു.
"പോന്നൂസേ..ആരൊക്കെയോ.. ഇതിലെ...എന്തോ ഒരലർച്ചെമ് നിലവിളീം ഒക്കെ... അമ്മു പേടിച്ചു പോയി...."
അവൾ തേങ്ങിക്കരയുന്നതിനിടെ പറഞ്ഞു
പേടികൊണ്ട് അവൾ വിറക്കുന്നുണ്ടായിരുന്നു. .
"അത് സാരല്ല ഏട്ടൻ വന്നില്ലേ ഇപ്പൊ. ഇനിയെന്തിനാ കരയ്ണെ
എന്റെ കുഞ്ഞൂന്റെ മേലെ ഒരു പോറല് വീഴാൻ ഏട്ടൻ സമ്മതിക്കൂല..."
ഞാനവളുടെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ കണ്ണുതുടച്ച് ചിരിച്ചു.പിന്നെ പൂർവാധികം ശക്തിയിൽ എന്നെ ചുറ്റി വരിഞ്ഞു നെഞ്ചിലേക്ക് തലവെച്ച് നിന്നു.
"സോറി "
ഞാനവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു..
"എന്തിന്..?
"വാവയെ തനിച്ചാക്കിയതിന്..!
"സാരല്ല വന്നല്ലോ എന്റെ പൊന്ന് !
അവൾ ചിണുങ്ങി.
"കണ്ണടച്ചേ...
പറഞ്ഞു തീരുന്നതിന് മുന്നേ അവൾ കണ്ണടച്ചിരുന്നു.അവൾ നല്ലൊരു ഉമ്മയാണ് പ്രതീക്ഷിക്കുന്നത് എന്നെനിക്ക് മനസ്സിലായി
“തുറക്കല്ലെട്ടോ…..
ഞാൻ പിടിവിട്ടുമാറിക്കൊണ്ട് പറഞ്ഞുകൊണ്ട് മുറ്റത്തു കിടക്കുന്ന ഫോണിന്റെ ബോക്സ് എടുത്തു കൊണ്ട് വന്നു. കുട്ടമ്മാമയെ പിടിക്കാനുള്ള ഓട്ടത്തിൽ വീണതാണ്. ഞാൻ പൊടി തട്ടികളഞ്ഞുകൊണ്ട് അതെടുത്തു വീണ്ടും ഉമ്മറത്തേക്ക് കയറി.
"ഒന്നാം റാങ്ക് കിട്ടിയെന് എന്റെ അമ്മൂന് ചെറിയ ഒരു ഗിഫ്റ്റ് !
കണ്ണടച്ച് നിൽക്കുന്ന അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ഞാൻ ഫോൺ അവളുടെ കയ്യിൽ കൊടുത്തു.
അവൾ ആകാംഷയോടെ കണ്ണു തുറന്ന് ഗിഫ്റ്റ് നോക്കി. പിന്നെ
💬 Comments
View all comments