0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.4K

ചിരിച്ചതേയുള്ളൂ. അതോടെ ദേഷ്യത്തോടെ അവൾ പിടിവിട്ടു മാറി നിന്നു.

"എന്റെ മുത്തപ്പാ ഈ വട്ടനെ
ഏത് നേരത്താണാവോ..?

അവൾ തലക്ക് കൈകൊടുത്ത്കൊണ്ട് പറയുന്നത് കണ്ട് എനിക്ക് ചിരിയാണ് വന്നത്..

"എന്തോന്നാടി പിറുപിറുക്കുന്നെ
വന്ന് കേറിക്കേ "

കിട്ടേണ്ടത് കിട്ടിയപ്പോ ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തിരുന്നു.എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൾ പിറകിൽ കയറി ഇരുന്നു.നേരെ തറവാട്ടിലേക്ക് തന്നെയാണ് പോയത്.അവിടെ എത്തിയതുംഅവൾ റൂമിലേക്ക് ഡ്രസ്സ്‌ മാറ്റാനായി ഓടി.നൈസ് ആയിട്ട് സീൻ പിടിക്കാൻ പിന്നാലെ കേറിയ എന്നെ വഷളാക്കിക്കൊണ്ട് അവൾ വാതിലടച്ചു കഴിഞ്ഞിരുന്നു.

ആകെ നനഞ്ഞൊട്ടി ഉമ്മറത്തു നിക്കുമ്പോഴാണ് അച്ഛമ്മ തൊപ്പി കുടയും ചൂടി തൊടിയിലൂടെ വരുന്നത്. കുട്ടമ്മാമയുടെ വീട്ടിൽ നിന്നാണ് ആ വരവ് എന്ന് ഞാനൂഹിച്ചു.

അതെ സമയം തന്നേ ആണ് ഡ്രസ്സ്‌ മാറ്റി അമ്മു റൂമിന്റെ വാതില് തുറന്ന് വരുന്നത്..

"ആ കണ്ണനോ എപ്പോ വന്നു.? "

അച്ഛമ്മ കേൾക്കാനായി അവൾ കുറച്ചുറക്കെ ചോദിച്ചു..

അവളുടെ ആക്ടിങ് ദയനീയമായിരുന്നതിന്റെ കലിപ്പിൽ ഞാനവളെ നോക്കി നാവ് കടിച്ചു.

"കുട്ടനെ ഇന്നലെ പന്നി കുത്തിമറിച്ച് ആകെ മുറി ആയിട്ട്ണ്ട് അമ്മൂ.. "

തൊപ്പിക്കുട തിണ്ണയിൽ ചാരി വെച്ച് ഉമ്മറത്തേക്ക് കേറുന്നതിനിടെ അച്ഛമ്മ അവളോടായി പറഞ്ഞു.

"അതെയോ എപ്പഴാ അമ്മേ..
നല്ല പരിക്ക്ണ്ടോ..?

അവൾ ഉത്കണ്ഠയോടെ ചോദിച്ചു.

"അപ്പൊ കണ്ണൻ ഒന്നും പറഞ്ഞില്ലെ. ഇജ്ജവടെ ചെന്നേന്നു ന്ന് ബീന പറഞ്ഞല്ലോ"

അച്ഛമ്മ കസേരയിൽ ഇരുന്നു കൊണ്ട് എന്റെ നേരെ ചോദ്യമെറിഞ്ഞു.

അമ്മു അത് കേട്ട് എന്നെ തറപ്പിച്ചൊന്ന് നോക്കി.

"കണ്ണാ ഒന്ന് വന്നേ ഈ ഫോണിലെ...

അവൾ എന്നെ അടുത്ത് കിട്ടാനായി പുതിയ നമ്പറിട്ടു.

💬 Comments

View all comments