0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : kannan Read All Parts 5K

ഇരുന്നു.

"പതിയെ പോയാൽ മതി".  അവൾ വാണിങ് തന്നു.ഞാൻ വണ്ടിയെടുത്തു കുറച്ചു ദൂരം പോയപ്പോൾ അതാ അച്ഛമ്മ ഞങ്ങൾക്കെതിരെ നടന്നു വരുന്നത്‌ കണ്ടു ഞാൻ വണ്ട് നിർത്തി അച്ഛമ്മയെ കാത്തിരുന്നു. അച്ഛമ്മയെ കണ്ടതും ആദ്യമേ സീറ്റിന്റെ തലപ്പത്തിരുന്ന അനു എന്റെ തോളത്തു നിന്നും കൈയ്യെടുത്ത്‌ ഒന്നും കൂടെ അറ്റത്തേക്ക് നീങ്ങി ഇരുന്നു..

അച്ഛമ്മ എന്റെ അരികിൽ എത്തി. മോണ കാട്ടി ചിരിച്ചു...

"സൂക്ഷിച്ചു പോണം ട്ടോ കണ്ണാ. എവിടേം നിക്കാതെ വേഗം വരേം വേണം. "

എന്നും പറഞ്ഞു അച്ഛമ്മ കൈയിലെ വാഴയിലചീന്തിൽനിന്നും ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ തൊടുവിച്ചു മിണ്ടാതെ ഇരിക്കുന്ന അനുവിനോടായി പറഞ്ഞു.

"വേഗത്തിൽ പോവാൻ സമ്മതിക്കണ്ട ട്ടോ ".

"ആ... അനു മൂളി. പോയിട്ട് വരാം അമ്മേ" .  അവൾ പറഞ്ഞു. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.അനു മറ്റേ ധ്രുവത്തിൽ ആയതു കൊണ്ട് വണ്ടി ചെറുതായി പാളുന്നുണ്ട്.

"ഒന്നടുത്തേക്കിരിക്ക് മാഡം ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല"ഞാൻ അവളോടായി പറഞ്ഞു.

എനിക്ക് ബൈക്കിൽ കയറി അധികം പരിജയം ഇല്ല. അവൾ എന്റെ അടുത്തേക്ക് അല്പം നീങ്ങി ഇരുന്ന് എന്റെ കാതിൽ പറഞ്ഞു. ശരിയാണ് അവളുടെ അച്ഛനും ഭർത്താവിനും വണ്ടി ഓടിക്കാൻ അറിയില്ല. പിന്നെ അവൾ എവിടുന്ന് കയറാനാണ് അവൾക്കാണെങ്കിൽ കൊഞ്ചിക്കാനും ലാളിക്കാനും പറയത്തക്ക ബന്ധുക്കളും ഇല്ല. കടലുണ്ടിയിൽ മില്ലിൽ പണിക്ക് പോയ അവളുടെ അച്ഛൻ അവിടെ അടുത്തുള്ള വീട്ടിലെ കുട്ടിയായ അവളുടെ അമ്മയെ പ്രേമിച്ചു ചാടിച്ചോണ്ട് വന്നതാണ്. രണ്ടു കുടുംബക്കാരും അംഗീകരിക്കാത്തതിനാൽ അവർ വേറെ നാട്ടിൽ വീട് വെച്ചു താമസിച്ചതാണ്. കൊല്ലം പത്തിരു പത്തേഴായി

💬 Comments

View all comments