0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : kannan Read All Parts 5.6K

പറഞ്ഞ് അവളെ നോക്കി.

"എനിക്കും മടിയാ..പക്ഷെ മെൻസസിന്റെ പാഡ് മാറ്റിതരുന്ന ആണിന്റടുത്ത്‌ ഒരു പെണ്ണിന് പിന്നെ എന്ത് നാണിക്കാനാ...

അവൾ എന്റെ കവിളിൽ അമർത്തി ഉമ്മവെച്ചുകൊണ്ടാണത് പറഞ്ഞത്. അവളുടെ ചുണ്ടിൽ ഒട്ടിപിടിച്ചിരുന്ന വറ്റുകൾ എന്റെ മുഖത്തായി..

"എന്തോന്നാടി.. വായ കഴുകാതാണോ ഉമ്മവെക്കുന്നെ...?
ഞാൻ കലിപ്പഭിനയിച്ചു.

"ഓ ഉമ്മവെക്കാൻ രാഹുകാലം നോക്കണന്നറിഞ്ഞില്ല... "

അവൾക്ക് ഞാൻ പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല..

"എന്നാ എനിക്കെപ്പോഴും രാഹുകാലം ആണ് "
അത് പറഞ്ഞതിനോടൊപ്പം ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു അവളുടെ ചുണ്ടുകൾ വിഴുങ്ങി. ആദ്യം ഒന്ന് മടിച്ചെങ്കിലും അവളും എന്നോട് സഹകരിച്ചു.അവളുടെ വായയും ചുണ്ടും എല്ലാം നക്കി വൃത്തിയാക്കിയാണ് ഞാൻ ചുണ്ടുകൾ മോചിപ്പിച്ചത്...

"ഇനി വായ കഴുകണ്ടാ... എന്നാ പിന്നെ ഈ കൈകൂടി..
അവൾ എന്നെ കളിയാക്കിക്കൊണ്ട് കൈ എന്റെ നേരെ നീട്ടി....

"അത് പറയണ്ടേ ....
അവളുടെ കൈ വലിച്ചു ഓരോ വിരലും വലിച്ചീമ്പി വൃത്തിയാക്കി. അവളെന്നെ നോക്കി അന്തം വിട്ട് നീക്കുവാണ്..

"ഇങ്ങനെ ഒരു പ്രാന്തനെ ആണല്ലോ ഈശ്വരാ എനിക്ക് കിട്ടിയത്.... !

"വന്നേ ഇങ്ങോട്ട്.....

അവൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് എന്നേം വലിച്ചു ഉമ്മറത്തേക്ക് പോയി. ബക്കറ്റിൽ നിന്നും വെള്ളം എടുത്ത് എന്റെ കൈ കഴുകിച്ച് പിന്നെ കുട്ടികളുടെ വായ കഴുകിക്കുന്ന പോലെ കൈ കുമ്പിളിൽ വെള്ളം എടുത്ത് തന്നു എന്റെ വായയും കഴുകിച്ചു ഉമ്മറത്തു കസേരയിൽ വിരിച്ചിട്ടിരുന്ന തോർത്ത്‌ എടുത്ത് മുഖം തുടച്ചു തന്നു.ഞാൻ ഒന്നും മിണ്ടാതെ ആ നിഷ്കളങ്കമായ ആ സ്നേഹ പ്രകടനത്തിന് നിന്നുകൊടുത്തു.

"എനിക്കൊരാഗ്രഹണ്ട്....
മുഖം തുടച്ച് തോർത്ത്‌ കസേരയിൽ പഴയ പടി വിരിച്ചിടുമ്പോൾ

💬 Comments

View all comments