0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : kannan Read All Parts 5.6K

കണ്ടിരുന്നെത്രെ.... !

"ഈശ്വരാ...
എന്നിട്ട് നീ ഇപ്പൊ എവിടെയാ .. അത് പറ..?

"എന്നെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തതാ.. കുറ്റം ഞാനേറ്റു.."

മറുതലക്കൽ അവളുടെ പൊട്ടിക്കരച്ചിൽ ഉച്ചസ്ഥായിലായി.തേങ്ങി തേങ്ങിയുള്ള കരച്ചിലിനൊടുവിൽ...അവൾ പറഞ്ഞു...

"ഞാനല്ലേ ചെയ്തേ നീ.. നീ. എന്തിനാ കുറ്റം സമ്മതിചെ...
ഈശ്വരാ എന്ത് വിധിയാണിത്..!

പൂർത്തിയാക്കാതെ അവൾ വിതുമ്പി...

"നീ കരയാതെ ഞാൻ എറ്റോളാം...
നീ അവിടിരുന്നോ ഞാൻ ജിഷ്ണുനെ വിളിച്ചു വക്കീലുമായിട്ട് വരാൻ പറഞ്ഞിട്ടുണ്ട്.....
പേടിക്കണ്ട..."

"എനിക്കൊന്നും കേക്കണ്ടാ.. ഞാൻ വരുവാ അങ്ങോട്ട്...
ഞാൻ എല്ലാം അവരോട് തുറന്ന് പറയും....."

ഇത്തിരി വാശിയോടെ അത് പറയുമ്പോഴും അവൾ വിതുമ്പുന്നുണ്ടായിരുന്നു....

"ആഹ് സാറേ തല്ലല്ലേ സാറേ.. ആ അയ്യോ.. "

അവളെ കേൾപ്പിക്കാനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാൻ ഫോൺവെച്ചു

എന്തിനാ മൈരാ ഇങ്ങനെ ക്രൂരത കാണിക്കുന്നേ?..
എന്റെ മനസാക്ഷിയാണത്‌ ചോദിച്ചത്.ഇതൊക്കെ ഒരു രസമല്ലേ...
ഞാൻ അവനെ സമാധാനിപ്പിച്ചു നിശ്ശബ്ദനാക്കി...

ഉമ്മറ വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ട് ഞാൻ പതിയെ കക്കൂസിന്റെ വാതിൽ തുറന്ന് പാളി നോക്കി..

നോക്കുമ്പോൾ അമ്മു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മുറ്റത്തേക്കിറങ്ങുന്നു. ഇന്നലെ കിടന്ന അതെ വേഷം.. മുടി പോലും കെട്ടിയില്ല...കുളിക്കാതെയുള്ള ആ കോലത്തിലാണ് അവൾ.. കയ്യിൽ പേഴ്‌സ് ഉണ്ട് അത്ര മാത്രം !
വലിയ ധൃതിയിൽ ചെരുപ്പിട്ട് നടക്കാൻ തുടങ്ങി... ഞാൻ നോക്കി നിൽക്കുമ്പോൾ അവൾ പടി കടന്ന് പോയി. അപാര വേഗതയിലാണ് നടക്കുന്നത്... ഇടക്ക് കണ്ണു തുടക്കുകയും ഓടുകയും ചെയ്യുന്നുണ്ട്...

ഇനി നോക്കി നിന്നാൽ ശരി ആവില്ല.. ഞാൻ വാതിൽ തുറന്നിറങ്ങി... എന്റെ ബൈക്ക് സ്റ്റാർട്ടാക്കി. അപ്പോഴേക്കും

💬 Comments

View all comments